---
title: "രാജ്യത്ത് അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങളുടെ വിലക്ക് നീട്ടി"
english_title: "Passenger fligt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28951/passenger-fligt"
published_at: "2022-02-28T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ca84e9d7e4_images (1).jpeg"
keywords: []
---

# രാജ്യത്ത് അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങളുടെ വിലക്ക് നീട്ടി

> **Lead Summary:** രാജ്യത്ത് ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങളുടെ വിലക്ക് പുതിയൊരു ഉത്തരവ് വരുന്നതുവരെ നീട്ടിയതായി ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അറിയിച്ചു. ഫെബ്രുവരി 28 വരെയാണ് നേരത്തെ വിലക്ക് നീട്ടിയിരുന്നത്. അതേസമയം അന്താരാഷ്‌ട്ര ഓൾ-കാർഗോ ഓപ്പറേഷനുകൾക്കും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകൾക്കും ഈ നിയന്ത്രണം ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

## Article Content

രാജ്യത്ത് ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങളുടെ വിലക്ക് പുതിയൊരു ഉത്തരവ് വരുന്നതുവരെ നീട്ടിയതായി ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അറിയിച്ചു. ഫെബ്രുവരി 28 വരെയാണ് നേരത്തെ വിലക്ക് നീട്ടിയിരുന്നത്. അതേസമയം അന്താരാഷ്‌ട്ര ഓൾ-കാർഗോ ഓപ്പറേഷനുകൾക്കും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകൾക്കും ഈ നിയന്ത്രണം ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

കോവിഡ് മഹാമാരിയെത്തുടർന്ന് 2020 മാർച്ച് 23 മുതൽ ഇന്ത്യയിൽ അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. 2020 ജൂലൈ മുതൽ ഇന്ത്യ ഉള്‍പ്പെടെ ഏകദേശം 45 രാജ്യങ്ങൾ പ്രത്യേക എയർ ബബിൾ ക്രമീകരണങ്ങൾക്ക് കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

എയർ ബബിൾ ക്രമീകരണത്തിന് വിമാന സര്‍വീസുകളെ വിലക്ക് ബാധിക്കില്ലെന്നും സർക്കുലറിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28951/passenger-fligt)