---
title: "സംസ്ഥാനത്ത് വരും ദിവസത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/289689/thiruvanaththapuram"
published_at: "2025-05-13T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6822c04b21b81_Screenshot_2025-05-13_091237.jpg"
keywords: []
---

# സംസ്ഥാനത്ത് വരും ദിവസത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത്‌ 14/05/2025 ന് രാത്രി 11.30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത്‌ 14/05/2025 ന് രാത്രി 11.30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കന്യാകുമാരി തീരത്ത്‌ 14/05/2025 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/289689/thiruvanaththapuram)