---
title: "സുരക്ഷാ പരിശീലനം നല്‍കി"
english_title: "Safety"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29024/safety"
published_at: "2022-03-01T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621d61e57cc8c_lorry-04-1509766274.jpg"
keywords: []
---

# സുരക്ഷാ പരിശീലനം നല്‍കി

> **Lead Summary:** ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. വാണിജ്യ ആവശ്യത്തിനായുള്ള ബെന്‍സീന്‍, പാരാക്സൈലിന്‍ എന്നിവയുമായി പോകുന്ന ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ക്കാണ് പരിപാടി നടത്തിയത്. കലക്ടറേറ്റില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. വാണിജ്യ ആവശ്യത്തിനായുള്ള ബെന്‍സീന്‍, പാരാക്സൈലിന്‍ എന്നിവയുമായി പോകുന്ന ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ക്കാണ് പരിപാടി നടത്തിയത്. കലക്ടറേറ്റില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ ദുരന്തനിവാരണ സേന അംഗങ്ങള്‍, പൊലിസ്, അഗ്‌നിശമനസേന, കെഎസ്ഇബി ജീവനക്കാര്‍ തുടങ്ങി അന്‍പതുപേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍, രക്ഷാപ്രവര്‍ത്തനം എന്നിവയിലായിരുന്നു പരിശീലനം നല്‍കിയത്. എഡിഎം കെ കെ ദിവാകരന്‍, അസിസ്റ്റന്റ് കലക്ടര്‍ മുഹമ്മദ് ശഫീഖ്, ഒഎന്‍ജിസി മംഗളൂര്‍ പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് ചീഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ പ്രമോദ് കുന്നത്ത്, ചീഫ് ഫയര്‍ ആന്‍ഡ് സേഫ്റ്റി മാനേജര്‍ വീരേന്ദ്ര ത്യാഗി, മാര്‍ക്കറ്റിംഗ് മാനേജര്‍ വി ഗോപിനാഥ്, ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെയും ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡിന്റെയും പ്രതിനിധികള്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29024/safety)