---
title: "ഇ നോമിനേഷന്‍ ബോധവല്‍ക്കരണ/പ്രായോഗിക പരിശീലന ക്യാമ്പുകള്‍ നടത്തി"
english_title: "E nomination"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29025/e-nomination"
published_at: "2022-03-01T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621d696a7a29b_images (5).jpeg"
keywords: []
---

# ഇ നോമിനേഷന്‍ ബോധവല്‍ക്കരണ/പ്രായോഗിക പരിശീലന ക്യാമ്പുകള്‍ നടത്തി

> **Lead Summary:** സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതീകാത്മക വാരം 2022ന്റെ ഭാഗമായി ഇ പി എഫ് കണ്ണൂര്‍ റീജ്യണല്‍ ഓഫീസിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ ഇ നോമിനേഷന്‍ ബോധവല്‍ക്കരണ/പ്രായോഗിക പരിശീലന ക്യാമ്പുകള്‍ നടത്തി.

## Article Content

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതീകാത്മക വാരം 2022ന്റെ ഭാഗമായി ഇ പി എഫ് കണ്ണൂര്‍ റീജ്യണല്‍ ഓഫീസിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ ഇ നോമിനേഷന്‍ ബോധവല്‍ക്കരണ/പ്രായോഗിക പരിശീലന ക്യാമ്പുകള്‍ നടത്തി.

ഇപിഎഫ് സേവനങ്ങള്‍ ഏത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ കുടുംബാംഗങ്ങളുടെ നാമനിര്‍ദ്ദേശം ഓണ്‍ലൈനായി നടത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ബോധവല്‍ക്കരണവും പരിശീലനവും ക്യാമ്പിന്റെ ഭാഗമായി നടന്നു.

റീജ്യണല്‍ പി എഫ് കമ്മീഷ്ണര്‍ എബിന്‍ വിശ്വനാഥ്, എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇപിഎഫ് ഉദ്യോഗസ്ഥരായ സനോജ്, പങ്കജാക്ഷന്‍ എന്നിവരും സ്ഥാപന പ്രതിനിധികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29025/e-nomination)