---
title: "ദേശീയ പണിമുടക്ക് മാറ്റിവച്ചു"
english_title: "Busstrike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/290269/busstrike"
published_at: "2025-05-16T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682688c19e600_download_(2)_(13).jpeg"
keywords: []
---

# ദേശീയ പണിമുടക്ക് മാറ്റിവച്ചു

> **Lead Summary:** തിരുവനന്തപുരം: 2025 മെയ് 20-ന് നടക്കാനിരുന്ന ദേശീയ പണിമുടക്ക് ജൂലൈ ഒൻപതിലേക്ക് മാറ്റിവച്ചു. വ്യാഴാഴ്ച ചേർന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റിയിലാണ് തീരുമാനം. മേയ് 20-ന് പ്രാദേശികാടിസ്ഥാനത്തിൽ പ്രതിഷേധ ദിനം ആചരിക്കും.

## Article Content

തിരുവനന്തപുരം: 2025 മെയ് 20-ന് നടക്കാനിരുന്ന ദേശീയ പണിമുടക്ക് ജൂലൈ ഒൻപതിലേക്ക് മാറ്റിവച്ചു. വ്യാഴാഴ്ച ചേർന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റിയിലാണ് തീരുമാനം. മേയ് 20-ന് പ്രാദേശികാടിസ്ഥാനത്തിൽ പ്രതിഷേധ ദിനം ആചരിക്കും.

എല്ലാ വിഭാഗം തൊഴിലാളികൾക്കും തുല്യമായ ജോലിക്ക് തുല്യമായ വേതനം നൽകുക, ഇപിഎഫ് പെൻഷൻ കുറഞ്ഞത് 9,000 രൂപയാക്കുക തുടങ്ങി 17 ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/290269/busstrike)