---
title: "തുടര്‍ച്ചയായ ആറാം ദിവസവും ആക്രമണം തുടര്‍ന്ന് റഷ്യ"
english_title: "War 6th day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29031/war-6th-day"
published_at: "2022-03-01T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621d7e69139fa_images (6).jpeg"
keywords: []
---

# തുടര്‍ച്ചയായ ആറാം ദിവസവും ആക്രമണം തുടര്‍ന്ന് റഷ്യ

> **Lead Summary:** കീവ്: തുടര്‍ച്ചയായ ആറാം ദിവസവും ആക്രമണം തുടര്‍ന്ന് റഷ്യ. ബെലാറൂസിലെ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പിന്നാലെ യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ സ്‌ഫോടനങ്ങളുണ്ടായിമൂന്ന് സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബ്രോവറിയില്‍ വ്യോമാക്രമണമുണ്ടായി. ആക്രമണത്തില്‍ ബ്രോവറി മേയര്‍ക്കും പരിക്കേറ്റു.

## Article Content

കീവ്: തുടര്‍ച്ചയായ ആറാം ദിവസവും ആക്രമണം തുടര്‍ന്ന് റഷ്യ. ബെലാറൂസിലെ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പിന്നാലെ യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ സ്‌ഫോടനങ്ങളുണ്ടായിമൂന്ന് സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബ്രോവറിയില്‍ വ്യോമാക്രമണമുണ്ടായി. ആക്രമണത്തില്‍ ബ്രോവറി മേയര്‍ക്കും പരിക്കേറ്റു.

വ്യോമാക്രമണം തുടരുന്ന സാഹചര്യത്തില്‍ കീവില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെയാണ് കര്‍ഫ്യൂ. ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഖാര്‍ക്കീവില്‍ പതിനൊന്ന് തദ്ദേശിയര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയിന്‍ റീജണല്‍ ഗവര്‍ണര്‍ അറിയിച്ചു.

അതേസമയം ബെലാറൂസിലെ ചര്‍ച്ചയില്‍ ചില തീരുമാനങ്ങളിലെത്തിയെന്ന് യുക്രെയിന്‍ പ്രതിനിധി അറിയിച്ചു. ധാരണയിലെത്താനുള്ള നിര്‍ദേശങ്ങള്‍ രൂപപ്പെട്ടെന്ന് റഷ്യയും അറിയിച്ചു. യുക്രെയിന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളുടെയും ഉന്നതതല ഉദ്യോഗസ്ഥ സംഘമാണ് പങ്കെടുത്തത്. പോളണ്ട്-ബെലാറൂസ് അതിര്‍ത്തിയില്‍ രണ്ടാംവട്ട ചര്‍ച്ച ഉടന്‍ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29031/war-6th-day)