---
title: "ജാഗ്രത സന്ദേശ യാത്രയ്ക്ക് തുടക്കമായി"
english_title: " vigilance message"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29035/vigilance-message"
published_at: "2022-03-01T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621d84944e9b6_Screenshot_2022-03-01-07-48-42-136_com.gbwhatsapp.jpg"
keywords: []
---

# ജാഗ്രത സന്ദേശ യാത്രയ്ക്ക് തുടക്കമായി

> **Lead Summary:** പേരാവൂര്‍ : നാടിന്റെ സ്വസ്ഥത തകര്‍ക്കുന്ന ക്രിമിനല്‍ രാഷ്ട്രീയത്തിനെതിരെ എസ്.ഡി.പി.ഐ.ജില്ല പ്രസിഡന്റ് എ.സി.ജലാലുദ്ധീന്‍ നയിക്കുന്ന ജാഗ്രത സന്ദേശ യാത്രയ്ക്ക് പേരാവൂരില്‍ തുടക്കമായത്. 

## Article Content

പേരാവൂര്‍ : നാടിന്റെ സ്വസ്ഥത തകര്‍ക്കുന്ന ക്രിമിനല്‍ രാഷ്ട്രീയത്തിനെതിരെ എസ്.ഡി.പി.ഐ.ജില്ല പ്രസിഡന്റ് എ.സി.ജലാലുദ്ധീന്‍ നയിക്കുന്ന ജാഗ്രത സന്ദേശ യാത്രയ്ക്ക് പേരാവൂരില്‍ തുടക്കമായത്. 

കൊലപാത രാഷ്ട്രീയം കണ്ണൂരിന്റെ സമാധാനം തകര്‍ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. നിസാര കാരണങ്ങളില്‍ പോലും ബോംബും വവാളും ഉപയോഗിച്ച് മറുപടി നല്‍കുകയാണ്. ആര്‍.എസ്.എസും സി.പി.എമ്മുമാണ് ഇക്കാര്യത്തില്‍ മുന്നില്‍, കൊലയാളികള്‍ക്ക് വീര പരിവേഷം നല്‍കുന്ന സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളാണ് ഇതിന് ഉത്തരവാദി എന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. 

ജാഗ്രത സന്ദേശ യാത്ര മാര്‍ച്ച് 2ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. പേരാവൂര്‍ പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന യോഗത്തില്‍ ജില്ല വൈസ് പ്രസിഡന്റ് എ.ഫൈസല്‍ അധ്യക്ഷനായി. ബഷീര്‍ കണ്ണാടി പറമ്പ്, മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ സത്താര്‍, സെക്രട്ടറി മുനീറ , ജോയിന്റ് സെക്രട്ടറി ഷമീര്‍ മുരിങ്ങോടി, യൂനസ് ഉളിയില്‍, നൗഷാദ് മംഗലശ്ശേരി, ജാഥ ലീഡര്‍ എ.സി. ജലാലുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29035/vigilance-message)