---
title: " ഈ വർഷം മാത്രം വന്യമൃഗ ആക്രമണത്തിൽ നഷ്ടപെട്ടത് 25 ജീവനുകൾ"
english_title: "25 lives were lost in a wild animal attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/290427/25-lives-were-lost-in-a-wild-animal-attack"
published_at: "2025-05-16T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682736932d415_OIP_(13).jpeg"
keywords: []
---

#  ഈ വർഷം മാത്രം വന്യമൃഗ ആക്രമണത്തിൽ നഷ്ടപെട്ടത് 25 ജീവനുകൾ

> **Lead Summary:** തിരുവനന്തപുരം: അഞ്ച് മാസത്തിനിടയിൽ സംസ്ഥാനത്ത് വന്യമൃ​ഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 25 പേർ. ജനുവരി ഒന്ന് മുതൽ ഇന്ന് വരെ നടന്ന സംഭവങ്ങളിലാണ് ഇത്രയും ആളുകൾ കൊല്ലപ്പെട്ടത്. 92 പേർക്ക് പരുക്കേറ്റു. ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് കാട്ടാനകളുടെ ആക്രമണത്തിലായിരുന്നു. 19 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂന്ന് പേർ കാട്ടുപന്നികളുടെ ആക്രമണത്തിലും രണ്ട് പേർ കടുവകളുടെ ആക്രമണത്തിലും ഒരാൾ കാട്ടുപോത്തിന്റെ ആക്രമണത്തിലുമാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങൾ തടയാൻ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് അവകാശപ്പെടുമ്പോൾ, ഉദ്യോഗസ്ഥരുടെ നിസ്സംഗതയാണ് ഇതിന് കാരണമെന്ന് കർഷകർ ആരോപിക്കുന്നു.

## Article Content

തിരുവനന്തപുരം: അഞ്ച് മാസത്തിനിടയിൽ സംസ്ഥാനത്ത് വന്യമൃ​ഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 25 പേർ. ജനുവരി ഒന്ന് മുതൽ ഇന്ന് വരെ നടന്ന സംഭവങ്ങളിലാണ് ഇത്രയും ആളുകൾ കൊല്ലപ്പെട്ടത്. 92 പേർക്ക് പരുക്കേറ്റു. ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് കാട്ടാനകളുടെ ആക്രമണത്തിലായിരുന്നു. 19 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂന്ന് പേർ കാട്ടുപന്നികളുടെ ആക്രമണത്തിലും രണ്ട് പേർ കടുവകളുടെ ആക്രമണത്തിലും ഒരാൾ കാട്ടുപോത്തിന്റെ ആക്രമണത്തിലുമാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങൾ തടയാൻ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് അവകാശപ്പെടുമ്പോൾ, ഉദ്യോഗസ്ഥരുടെ നിസ്സംഗതയാണ് ഇതിന് കാരണമെന്ന് കർഷകർ ആരോപിക്കുന്നു.

കരുവാരകുണ്ട്, കാളികാവ്, ചോക്കാട് പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം സംബന്ധിച്ച് മാർച്ച് 14 ന് നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് (ഡിഎഫ്ഒ) പരാതി നൽകിയതായി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) കാളികാവ് യൂണിറ്റ് പ്രസിഡന്റ് സക്കീർ വടയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/290427/25-lives-were-lost-in-a-wild-animal-attack)