റയിൽവേ 230 ട്രെയിനുകളില്‍ തത്കാല്‍ റിസര്‍വേഷന്‍ ആരംഭിച്ചു

By | Monday June 29th, 2020

SHARE NEWS

 

നിലവിൽ സർവീസ് നടത്തുന്ന 230 സ്പെഷൽ ട്രെയിനുകളിലേയ്ക്കുള്ള തൽക്കാൽ റിസർവേഷൻ റെയിൽവെ തുടങ്ങി.

ജൂൺ 30മുതലുള്ള യാത്രകൾക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക. തൽക്കാൽ ബുക്കിങിന് നേരത്തെയുണ്ടായിരുന്ന രീതിതന്നെയാകും തുടരുക.

യാത്രയ്ക്ക് ഒരുദിവസംമുമ്പാണ് ടിക്കറ്റ്ബുക്ക് ചെയ്യാനാകുക. എസി കോച്ചിലേയ്ക്ക് രാവിലെ 10നും സ്ലീപ്പർ ക്ലാസിലേയ്ക്ക് 11മണിക്കുമാണ് ബുക്കിങ് ആരംഭിക്കുക. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവവഴി ബുക്ക്ചെയ്യാം.

സാധാരണ റിസർവേഷൻ ടിക്കറ്റുകൾ 120 ദിവസംമുമ്പുവരെ ബുക്ക്ചെയ്യാമെന്നും റെയിൽവെ വ്യക്തമക്കി. 30 പ്രത്യേക രാജധാനി ട്രെയിനുകൾക്കും 200 പ്രത്യേക മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കും ഇത് ബാധകമാണ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read