അങ്ങാടിക്കടവ് : അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് അങ്ങാടിക്കടവ് പി എച്ച് സി എന്നിവ സംയുക്തമായി പകർച്ച വ്യാധി നിയന്ത്രണ പരിപാടികൾക്ക് ആരംഭമായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യച്ചൻ പൈമ്പളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഐസക് ജോസഫ്, സീമ സനോജ്, മെമ്പർ മാരായി ബിജോയ് പ്ലാത്തോട്ടം,സെലീന ബിനോയ് എന്നിവരും,അസി.സെക്രട്ടറി അശ്റഫ്, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്,ആരോഗ്യ പ്രവർത്തകർ ആശ വർക്കർ മാർ എന്നിവരും പങ്കെടുത്തു.ഞായറാഴ്ച ദിവസം മുഴുവൻ വീടുകളിലും ശുചീകരണം നടത്തി ക്കൊണ്ട് പരിപാടിയിൽ പങ്കാളികളാകാൻ പ്രസിഡണ്ട് അഭ്യർത്ഥിച്ചു.
പകർച്ച വ്യാധി ഉണ്ടാക്കും വിധം മാലിന്യങ്ങളും പാഴ് വസ്തുക്കളും വീട്ടിലും പരിസരത്തും പരിശോധന സമയത്ത് കണ്ടെത്തിയാൽ അവർക്കെതിരെ കേരള പൊതുജനാരോഗ്യ നിയമം അനുസരിച്ച് പിഴ അടക്കമുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുന്നതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
Rainingseaonprogram