---
title: "എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍"
english_title: "Mdmaandkanjav"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/291169/mdmaandkanjav"
published_at: "2025-05-20T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682c3e364a011_1000087462.jpg"
keywords: []
---

# എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍

> **Lead Summary:** **ബത്തേരി: **മാരക മയക്കുമരുന്നായ എം.ഡി.എം.എയായും കഞ്ചാവുമായും യുവാവ് പിടിയില്‍. മലപ്പുറം, ആനക്കയം, ചോഴിയേങ്കല്‍തോട്ടത്തില്‍ വീട്ടില്‍ സുരേഷ്‌കുമാര്‍നെയാണ് ബത്തേരി പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും പിടികൂടിയത്. 19.05.2025 തീയതി വൈകീട്ടോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്്. ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് വന്ന കെ.എല്‍ 44 എഫ്. 7111 കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. രണ്ട് കവറുകളിലായി 0.08 ഗ്രാം എം.ഡി.എം.എയും 16.5 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. എസ്.ഐമാരായ സോബിന്‍, പി. വിജയന്‍, പ്രൊബേഷന്‍ എസ്.ഐ ജിഷ്ണു, സി.പി.ഒ പ്രിവിന്‍ ഫ്രാന്‍സിസ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

## Article Content

**ബത്തേരി: **മാരക മയക്കുമരുന്നായ എം.ഡി.എം.എയായും കഞ്ചാവുമായും യുവാവ് പിടിയില്‍. മലപ്പുറം, ആനക്കയം, ചോഴിയേങ്കല്‍തോട്ടത്തില്‍ വീട്ടില്‍ സുരേഷ്‌കുമാര്‍നെയാണ് ബത്തേരി പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും പിടികൂടിയത്. 19.05.2025 തീയതി വൈകീട്ടോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്്. ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് വന്ന കെ.എല്‍ 44 എഫ്. 7111 കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. രണ്ട് കവറുകളിലായി 0.08 ഗ്രാം എം.ഡി.എം.എയും 16.5 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. എസ്.ഐമാരായ സോബിന്‍, പി. വിജയന്‍, പ്രൊബേഷന്‍ എസ്.ഐ ജിഷ്ണു, സി.പി.ഒ പ്രിവിന്‍ ഫ്രാന്‍സിസ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/291169/mdmaandkanjav)