---
title: "സമൂഹത്തിനു മാതൃകയായി ആതുരസേവനപ്രവർത്തനവുമായി പയ്യന്നൂർ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ"
english_title: "Civil Defense Force personnel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29127/Civil-Defense-Force-personnel"
published_at: "2022-03-01T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621de4d3b9723_Picsart_22-03-01_14-47-07-709.jpg"
keywords: []
---

# സമൂഹത്തിനു മാതൃകയായി ആതുരസേവനപ്രവർത്തനവുമായി പയ്യന്നൂർ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ

> **Lead Summary:** സമൂഹത്തിനു മാതൃകയായി ആതുരസേവനപ്രവർത്തനവുമായി പയ്യന്നൂർ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ. പയ്യന്നൂർ ഫയർ & റെസ്ക്യൂ സ്റ്റേഷന് കീഴിലുള്ള സിവിൽ ഡിഫൻസ് സേന, പയ്യന്നൂർ കണ്ടോത്തെ കെ.വി രവീന്ദ്രന് വാക്കർ നൽകി മാതൃകയായി.

## Article Content

സമൂഹത്തിനു മാതൃകയായി ആതുരസേവനപ്രവർത്തനവുമായി പയ്യന്നൂർ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ. പയ്യന്നൂർ ഫയർ & റെസ്ക്യൂ സ്റ്റേഷന് കീഴിലുള്ള സിവിൽ ഡിഫൻസ് സേന, പയ്യന്നൂർ കണ്ടോത്തെ കെ.വി രവീന്ദ്രന് വാക്കർ നൽകി മാതൃകയായി.

മാർച്ച് - 1 വേൾഡ് സിവിൽ ഡിഫൻസ് ഡേയുടെ ഭാഗമായാണ് മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചത്. ബസ് ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്ന കണ്ടോത്തെ കെ വി രവീന്ദ്രൻ 2021 മെയ് മാസത്തിലാണ് വീട്ടിനു സമീപത്ത് മരപ്പണിയിലേർപ്പെട്ടിരിക്കെ അപകടത്തെ തുടർന്ന് കാലിന് ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് ഓപറേഷന് വിധേയനായെങ്കിലും പരസഹായമില്ലാതെ നടക്കുവാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു.

രവീന്ദ്രന്റെ ബുദ്ധിമുട്ട്, ഫയർ സ്റ്റേഷനിലെ ജീവനക്കാരനായ ലതീഷ് സ്റ്റേഷൻ ഓഫീസർ ടി കെ സന്തോഷ് കുമാറിന്റെ ശ്രദ്ധയിൽ പെടുത്തുകയും, അദ്ദേഹമാണ് സിവിൽ ഡിഫൻസ് പയ്യന്നൂർ യുനിറ്റ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ടി വി സൂരജിനേഷ് അറിയച്ചത്.

സിവിൽ ഡിഫൻസ് സേനാംഗങ്ങൾ കൂടിയാലോചിച്ച് വാക്കർ ലഭ്യമാക്കുകയും വേൾഡ് സിവിൽ ഡിഫൻസ് ഡേയുടെ മുന്നോടിയായി, കണ്ടോത്തെ രവീന്ദ്രൻ - ന്റെ വീട്ടിൽ എത്തി സ്റ്റേഷൻ ഓഫീസർ അദ്ദേഹത്തിന് കൈമാറുകയായിരുന്നു.

സ്റ്റേഷൻ ഓഫീസറെ കൂടാതെ ജീവനക്കാരായ മുരളി നടുവലത്ത്, കെ.എം ലതീഷ് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ടി വി സൂരജ് സേനാംഗങ്ങളായ സജിവൻ കെ , നിസാമുദ്ദീൻ എന്നിവർ പങ്കെടുത്തു. ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് പയ്യന്നൂർ ഫയർ ഫോഴ്സിന് കീഴിലുളള സിവിൽ ഡിഫൻസ് സേന സംസ്ഥാന സേനയിൽ തന്നെ മാതൃകയാണെന്ന് സ്റ്റേഷൻ ഓഫീസർ അറിയിച്ചു.

നേരത്തെ ലോക് ഡൗൺ കാലത്ത് ദേശീയ പാത വഴി കടന്നുപോകുന്ന ട്രക്ക് ഡ്രൈവർമാർക്ക് രാത്രിയിൽ സൗജന്യ ഭക്ഷണ പൊതി വിതരണം ചെയ്തത് സംസ്ഥാനത്ത് തന്നെ ഏറെ ചർച്ച ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29127/Civil-Defense-Force-personnel)