---
title: " പുന്നോൽ ഹരിദാസൻ വധത്തിൽ റിമാൻ്റിൽ കഴിയുന്ന ആർ എസ് എസ്-ബി ജെ പ്പി നേതാക്കളെ അന്വേഷണത്തിൻ്റെ ഭാഗമായി പോലീസ് കസ്റ്റഡിയിൽ വിട്ടു"
english_title: "Punnon   hariDasan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29138/punnon-haridasan"
published_at: "2022-03-01T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ded710f608_Picsart_22-03-01_15-24-01-215.jpg"
keywords: []
---

#  പുന്നോൽ ഹരിദാസൻ വധത്തിൽ റിമാൻ്റിൽ കഴിയുന്ന ആർ എസ് എസ്-ബി ജെ പ്പി നേതാക്കളെ അന്വേഷണത്തിൻ്റെ ഭാഗമായി പോലീസ് കസ്റ്റഡിയിൽ വിട്ടു

> **Lead Summary:** സിപിഎം പ്രവർത്തകനും മൽസ്യതൊഴിലാളിയുമായ പുന്നോൽ ഹരിദാസൻ വധത്തിൽ റിമാൻ്റിൽ കഴിയുന്ന ആർ എസ് എസ്-ബി ജെ പ്പി നേതാക്കളെ അന്വേഷണത്തിൻ്റെ ഭാഗമായി പോലീസ് കസ്റ്റഡിയിൽ വിട്ടു.

## Article Content

സിപിഎം പ്രവർത്തകനും മൽസ്യതൊഴിലാളിയുമായ പുന്നോൽ ഹരിദാസൻ വധത്തിൽ റിമാൻ്റിൽ കഴിയുന്ന ആർ എസ് എസ്-ബി ജെ പ്പി നേതാക്കളെ അന്വേഷണത്തിൻ്റെ ഭാഗമായി പോലീസ് കസ്റ്റഡിയിൽ വിട്ടു.

ഇന്നു ഉച്ചയ്ക്ക് ശേഷമാണ് കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് - 2 കോടതി മുമ്പാകെ പ്രതികളെ ഹാജറാക്കിയത്. ബി ജെ പ്പി  തലശ്ശേരി മണ്ഡലം പ്രസിഡൻ്റും നഗരസഭ കൗൺസിലറുമായ കെ ലിജേഷ്, പുന്നോലിലെ കെ വി വിമിൻ, ഗോപാല പേട്ടയിലെ എം സുനേഷ്, പുന്നോലിലെ അമൽ മനോഹരൻ എന്നിവരെയാണ് തലശ്ശേരി ജുഡിഷ്യൽ ഫസ്റ്റ് മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുള്ള കണ്ണൂർ  ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് - 2 മുമ്പാകെ ഹാജറാക്കിയത്.

പ്രതികളെ മാർച്ച് നാലുവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ന്യൂ മാഹി ഇൻസ്പെക്ടറുടെ ഹരജി പരിഗണിച്ചാണ് പ്രതികളെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്.

തനിക്ക് കേസുമായി യാതൊരു ബന്ധമില്ലെന്നും താനാരെയും വാട്സാപ്പ്കോളിൽ വിളിച്ചിട്ടില്ലെന്നും കോടതി വളപ്പിൽ ലിജേഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തൻ്റെ കൂടെയുള്ളവരെ പോലീസ് മർദ്ദിച്ചതായും ലിജേഷ് വെളിപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29138/punnon-haridasan)