---
title: "അഡ്വക്കേറ്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ നേതൃത്വ യോഗം സംഘടിപ്പിച്ചു"
english_title: "Leadership meeting was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29147/Leadership-meeting-was-organized"
published_at: "2022-03-01T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621df304d53c6_Picsart_22-03-01_15-48-08-370.jpg"
keywords: []
---

# അഡ്വക്കേറ്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ നേതൃത്വ യോഗം സംഘടിപ്പിച്ചു

> **Lead Summary:** ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ നേതൃത്വ യോഗം സംഘടിപ്പിച്ചു. ഏഴാം തീയതി കേരളത്തിലെ മുഴുവൻ കലക്ടറേറ്റ് കളിലും മാർച്ച് നടത്താൻ വേണ്ടി തീരുമാനിച്ചു.

## Article Content

ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ നേതൃത്വ യോഗം സംഘടിപ്പിച്ചു. ഏഴാം തീയതി കേരളത്തിലെ മുഴുവൻ കലക്ടറേറ്റ് കളിലും മാർച്ച് നടത്താൻ വേണ്ടി തീരുമാനിച്ചു.

രണ്ടു ദിവസത്തെ കെപിസിസി യോഗത്തിനുശേഷം വീണ്ടും ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കാൻ വേണ്ടി തീരുമാനമെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഏഴാം തീയതി കേരളത്തിലെ മുഴുവൻ കലക്ടറേട്ടുകളിലും മാർച്ച് നടത്താൻ വേണ്ടി തീരുമാനമായത്.

അതിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ സംഘടിപ്പിക്കുന്നതിനായാണ് കണ്ണൂർ ജില്ലയിലെ കെപിസിസി ഭാരവാഹികൾ, കെപിസിസി മെമ്പർമാർ,ഡിസിസി ഭാരവാഹികൾ ബ്ലോക്ക് പ്രസിഡണ്ടുമാർ, പോഷകസംഘടന ജില്ല പ്രസിഡണ്ടുമാർ എന്നിവരുടെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചത്.

കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി മാത്യു, സജീവ് ജോസഫ് എം എൽ എ, മേയർ അഡ്വ ടി. ഒ മോഹനൻ,എഡി മുസ്തഫ സാഹിബ്, മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, വി എ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29147/Leadership-meeting-was-organized)