---
title: "പി എസ് സി അഭിമുഖം"
english_title: "walkininterview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/291671/walkininterview"
published_at: "2025-05-23T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682fd8bcb4563_images_(2).jpeg"
keywords: []
---

# പി എസ് സി അഭിമുഖം

> **Lead Summary:** കണ്ണൂർ :കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ മലയാളം (കാറ്റഗറി നമ്പര്‍: 707/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബര്‍ 30 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കായി ആദ്യഘട്ടത്തില്‍ മെയ് 28, ജൂണ്‍ 12, 13, 18, 19, 20 തീയ്യതികളില്‍ കെ പി എസ് സി ജില്ലാ ആഫീസില്‍ അഭിമുഖം നടക്കും. പ്രസ്തുത തീയതികളില്‍ നടക്കുന്ന അഭിമുഖത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍, ഫോണ്‍ വഴി സന്ദേശം നല്‍കിയിട്ടുണ്ട്. ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ,് മറ്റ് അസ്സല്‍ പ്രമാണങ്ങള്‍, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം. ഇ മെയില്‍: doknr.psc@kerala.gov.in, ഫോണ്‍: 0497 2700482

## Article Content

കണ്ണൂർ :കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ മലയാളം (കാറ്റഗറി നമ്പര്‍: 707/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബര്‍ 30 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കായി ആദ്യഘട്ടത്തില്‍ മെയ് 28, ജൂണ്‍ 12, 13, 18, 19, 20 തീയ്യതികളില്‍ കെ പി എസ് സി ജില്ലാ ആഫീസില്‍ അഭിമുഖം നടക്കും. പ്രസ്തുത തീയതികളില്‍ നടക്കുന്ന അഭിമുഖത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍, ഫോണ്‍ വഴി സന്ദേശം നല്‍കിയിട്ടുണ്ട്. ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ,് മറ്റ് അസ്സല്‍ പ്രമാണങ്ങള്‍, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം. ഇ മെയില്‍: doknr.psc@kerala.gov.in, ഫോണ്‍: 0497 2700482

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/291671/walkininterview)