---
title: "എ.എച്ച് എസ്.ടി.എ സംസ്ഥാന സമ്മേളനം മാർച്ച് മൂന്നിന് കണ്ണുരിൽ തുടങ്ങും"
english_title: "AH STA State Conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29189/AH-STA-State-Conference"
published_at: "2022-03-01T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621e22bd96219_Screenshot_20220301_191119.jpg"
keywords: []
---

# എ.എച്ച് എസ്.ടി.എ സംസ്ഥാന സമ്മേളനം മാർച്ച് മൂന്നിന് കണ്ണുരിൽ തുടങ്ങും

> **Lead Summary:**  കണ്ണൂർ: എ.എച്ച്.ടി.എ സംസ്ഥാന സമ്മേളനം മാർച്ച് 3, 4, 5 തീയ്യതികളിൽ കണ്ണൂർ നവനീതം, ജവഹർ ഓഡിറ്റോറിയങ്ങളിലായി നടക്കും. മൂന്നിന് രാവിലെ 9.30ന് സംസ്ഥാന പ്രസിഡൻ്റ് ആർ.അരുൺകുമാർ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.

## Article Content

 കണ്ണൂർ: എ.എച്ച്.ടി.എ സംസ്ഥാന സമ്മേളനം മാർച്ച് 3, 4, 5 തീയ്യതികളിൽ കണ്ണൂർ നവനീതം, ജവഹർ ഓഡിറ്റോറിയങ്ങളിലായി നടക്കും. മൂന്നിന് രാവിലെ 9.30ന് സംസ്ഥാന പ്രസിഡൻ്റ് ആർ.അരുൺകുമാർ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.

രാവിലെ 11 മണിക്ക് നവനീതം ഓഡിറ്റോറിയത്തിൽ ചേരുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് വനിതാ സമ്മേളനം മഹിളാ കോൺഗ്രസ് അധ്യക്ഷ ജബി മേത്തർ ഉദ്ഘാടനം ചെയ്യും മാർച്ച് നാലിന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് മുന്ന് മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യും. ഇടതുപക്ഷ സർക്കാരിൻ്റെ പുതിയ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയുള്ള നയരൂപീകരണം സംസ്ഥാന സമ്മേളനം ചർച്ച ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.ഖാദർ കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ മറവിൽ പൊതുവിദ്യാഭ്യാസ മേഖലയുടെ ഏകീകരണം നടപ്പിലാക്കാൻ  ശ്രമിക്കുന്നത് പൊതുവിദ്യാഭ്യാസ മേഖലയെ അപ്പാടെ തകർക്കുമെന്ന് സംഘാടകർ ആരോപിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്നും വിദ്യാർത്ഥികളെ അകറ്റി നിർത്താനുള്ള ഉദ്യോഗസ്ഥ ലോബിയുടെ ബോധപൂർവ്വമായ ശ്രമമാണ് ഫോക്കസ് ഏരിയക്ക് പുറത്തു നിന്ന് ചോദ്യങ്ങൾ ചോദിക്കുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് ആർ.അരുൺകുമാർ 'ജനറൽ സെക്രട്ടറി എം.എം ബെന്നി, സംസ്ഥാന സെക്രട്ടറി എ.സി മനോജ്, ജില്ലാ സെക്രട്ടറി വി.വി രതീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29189/AH-STA-State-Conference)