---
title: "താമരശ്ശേരി ചുരത്തില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി, ദമ്പതികള്‍ക്ക് പരിക്ക്"
english_title: "Thamarasserry Wild boar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29201/thamarasserry-wild-boar"
published_at: "2022-03-01T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621e2ce0ee4f0_Screenshot_20220301_194617.jpg"
keywords: []
---

# താമരശ്ശേരി ചുരത്തില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി, ദമ്പതികള്‍ക്ക് പരിക്ക്

> **Lead Summary:** കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്കേറ്റു.

## Article Content

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്കേറ്റു.

കൈതപൊയില്‍ സ്വദേശികളായ അഭിന്‍, ഭാര്യ നന്ദിനി എന്നിവര്‍ക്കാണ് സാരമായ പരിക്കേറ്റത്. താമരശ്ശേരി ചുരം നാലാം വളവ്-അടിവാരം ബൈപ്പാസില്‍ തിങ്കളാഴ്ച രാത്രി ഏഴോെടയാണ് അപകടം.

കല്‍പ്പറ്റയില്‍ നിന്നും വെസ്റ്റ് കൈതപ്പൊയിലേക്ക് വരുകയായിരുന്നു ദമ്പതികള്‍. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29201/thamarasserry-wild-boar)