---
title: "സുരക്ഷിത വിദ്യാരംഭം: സ്കൂൾ വാഹനങ്ങളുടെ പരിശോധന 28 മുതൽ 31 വരെ"
english_title: "school vehicle fitness "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292156/school-vechile-fitness"
published_at: "2025-05-25T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68330cf269b8d_image_(28).png"
keywords: []
---

# സുരക്ഷിത വിദ്യാരംഭം: സ്കൂൾ വാഹനങ്ങളുടെ പരിശോധന 28 മുതൽ 31 വരെ

> **Lead Summary:** ഇരിട്ടി : ഇരിട്ടി സബ് ആര്‍ ടി ഓഫീസ് പരിധിയിലുള്ള ഇരിട്ടി താലൂക്കിലെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷിത വിദ്യാരംഭം പരിപാടിയുടെ ഭാഗമായുള്ള കാര്യക്ഷമതാ പരിശോധന 28- 31 തീയതികളില്‍ കീഴൂര്‍ കുന്നിലുള്ള വാഹന പരിശോധന കേന്ദ്രത്തില്‍ വച്ച് നടക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയ വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ അറ്റകുറ്റ പണികള്‍ക്ക് ശേഷം എല്ലാ ഒറിജിനല്‍ രേഖകളുമായി രാവിലെ 9 മണി മുതല്‍ നടക്കുന്ന പ്രത്യേക പരിശോധനയില്‍ ഹാജരാവണം. രജിസ്‌ട്രേഷന്‍ നമ്പര്‍ 1 മുതല്‍ 5000 വരെയുള്ള വാഹനങ്ങള്‍ 28നും 5001 മുതല്‍ 9999 വരെയുള്ള വാഹനങ്ങള്‍ 31 നും ഹാജരാവണം. പരിശോധന നടത്തി സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങള്‍ ജൂണ്‍ 2 മുതല്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍ മെയ് മാസങ്ങളില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയ വാഹനങ്ങള്‍ ഓഫീസില്‍ നിന്ന് സ്റ്റിക്കര്‍ കൈപ്പറ്റേണ്ടതാണെന്നും അധികൃതർ അറിയിച്ചു .

## Article Content

ഇരിട്ടി : ഇരിട്ടി സബ് ആര്‍ ടി ഓഫീസ് പരിധിയിലുള്ള ഇരിട്ടി താലൂക്കിലെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷിത വിദ്യാരംഭം പരിപാടിയുടെ ഭാഗമായുള്ള കാര്യക്ഷമതാ പരിശോധന 28- 31 തീയതികളില്‍ കീഴൂര്‍ കുന്നിലുള്ള വാഹന പരിശോധന കേന്ദ്രത്തില്‍ വച്ച് നടക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയ വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ അറ്റകുറ്റ പണികള്‍ക്ക് ശേഷം എല്ലാ ഒറിജിനല്‍ രേഖകളുമായി രാവിലെ 9 മണി മുതല്‍ നടക്കുന്ന പ്രത്യേക പരിശോധനയില്‍ ഹാജരാവണം. രജിസ്‌ട്രേഷന്‍ നമ്പര്‍ 1 മുതല്‍ 5000 വരെയുള്ള വാഹനങ്ങള്‍ 28നും 5001 മുതല്‍ 9999 വരെയുള്ള വാഹനങ്ങള്‍ 31 നും ഹാജരാവണം. പരിശോധന നടത്തി സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങള്‍ ജൂണ്‍ 2 മുതല്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍ മെയ് മാസങ്ങളില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയ വാഹനങ്ങള്‍ ഓഫീസില്‍ നിന്ന് സ്റ്റിക്കര്‍ കൈപ്പറ്റേണ്ടതാണെന്നും അധികൃതർ അറിയിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292156/school-vechile-fitness)