---
title: "വടകരയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിലേക്ക് തെങ്ങ് വീണു യാത്രക്കാരന് ദാരുണാന്ത്യം"
english_title: "Accidentaldeath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292174/accidentaldeath"
published_at: "2025-05-25T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68332ad4623ec_images_(3)_(8).jpeg"
keywords: []
---

# വടകരയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിലേക്ക് തെങ്ങ് വീണു യാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** വടകര : വില്യാപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് വീണ് യാത്രക്കാരന്‍ മരിച്ചു.

## Article Content

വടകര : വില്യാപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് വീണ് യാത്രക്കാരന്‍ മരിച്ചു.

കൊറ്റിയാമ്പള്ളി ക്ഷേത്രത്തിന് സമീപം മീത്തല്‍ പവിത്രന്‍ (64) ആണ് മരിച്ചത്. ഇന്ന്‌ ഉച്ചയോടെയാണ് സംഭവം.

വീട്ടില്‍ നിന്നും വില്യാപ്പള്ളി ടൗണിലേക്ക് പോകും വഴി സ്‌കൂട്ടറിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു.

നാട്ടുകാര്‍ ചേര്‍ന്ന് തെങ്ങ് മുറിച്ച് മാറ്റിയാണ് പവിത്രനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഭാര്യ: റീത്ത. മക്കള്‍: ഐശ്വര്യ, അശ്വതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292174/accidentaldeath)