---
title: "നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥിക്ക് സാധ്യത?"
english_title: "bdjs in Nilamboor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292312/bdjs-in-nilamboor"
published_at: "2025-05-26T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683439c1b21d8_image_(30).png"
keywords: []
---

# നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥിക്ക് സാധ്യത?

> **Lead Summary:** തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി മത്സരിക്കേണ്ടെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഏഴു മാസത്തേക്കു മാത്രമായി ജനപ്രതിനിധിയെ കണ്ടെത്താന്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രസക്തമല്ലെന്ന് കരുതുന്നതായും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ബിജെപി ജനാധിപത്യ പാര്‍ട്ടിയാണെന്നും ഹൈക്കമാന്‍ഡ് ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയം ബിഡിജെഎസ് മുന്‍പ് നിലമ്പൂരില്‍ നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ആ സാഹചര്യത്തില്‍ വിഷയം എന്‍ഡിഎ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ബിജെപിക്ക് ഇതുവരെ ജയിക്കാന്‍ കഴിയാത്ത മണ്ഡലമാണ് നിലമ്പൂര്‍. ന്യൂനപക്ഷ സ്വാധീനമുള്ള സ്ഥലമാണ്. ഏഴു മാസത്തേക്ക് മാത്രമായി എംഎല്‍എയെ തിരഞ്ഞെടുക്കാനാണ് മത്സരം നടക്കുന്നത്. പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

## Article Content

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി മത്സരിക്കേണ്ടെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഏഴു മാസത്തേക്കു മാത്രമായി ജനപ്രതിനിധിയെ കണ്ടെത്താന്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രസക്തമല്ലെന്ന് കരുതുന്നതായും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ബിജെപി ജനാധിപത്യ പാര്‍ട്ടിയാണെന്നും ഹൈക്കമാന്‍ഡ് ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയം ബിഡിജെഎസ് മുന്‍പ് നിലമ്പൂരില്‍ നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ആ സാഹചര്യത്തില്‍ വിഷയം എന്‍ഡിഎ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ബിജെപിക്ക് ഇതുവരെ ജയിക്കാന്‍ കഴിയാത്ത മണ്ഡലമാണ് നിലമ്പൂര്‍. ന്യൂനപക്ഷ സ്വാധീനമുള്ള സ്ഥലമാണ്. ഏഴു മാസത്തേക്ക് മാത്രമായി എംഎല്‍എയെ തിരഞ്ഞെടുക്കാനാണ് മത്സരം നടക്കുന്നത്. പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292312/bdjs-in-nilamboor)