---
title: "വയനാട്ടില്‍ കനത്ത മഴ: പനമരം ചെറിയ പാലത്തിന് സമീപം മണ്ണിടിച്ചില്‍"
english_title: "wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292429/wayanad"
published_at: "2025-05-27T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68352e764992b_download_(41).jpeg"
keywords: []
---

# വയനാട്ടില്‍ കനത്ത മഴ: പനമരം ചെറിയ പാലത്തിന് സമീപം മണ്ണിടിച്ചില്‍

> **Lead Summary:** **വയനാട് **:കനത്ത മഴയില്‍ വയനാട്ടിലെ പനമരം ചെറിയ പാലത്തിന് സമീപം മണ്ണിടിച്ചില്‍. ഇതേത്തുടർന്ന് പനമരം - നടവയല്‍ റൂട്ടില്‍ താല്‍ക്കാലികമായി ഗതാഗതം നിരോധിച്ചു.

## Article Content

**വയനാട് **:കനത്ത മഴയില്‍ വയനാട്ടിലെ പനമരം ചെറിയ പാലത്തിന് സമീപം മണ്ണിടിച്ചില്‍. ഇതേത്തുടർന്ന് പനമരം - നടവയല്‍ റൂട്ടില്‍ താല്‍ക്കാലികമായി ഗതാഗതം നിരോധിച്ചു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പനമരം പോലീസിന്‍റെ നേതൃത്വത്തില്‍ റോഡ് താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. ചെറിയ പാലം അപകടാവസ്ഥയില്‍ ആയതിനാലാണ് നിയന്ത്രണം. തുടർച്ചയായുള്ള മഴ നിലയ്ക്കുന്നത് വരെയാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്.

സുല്‍ത്താൻബത്തേരി, പുല്‍പ്പള്ളി, കേണിച്ചിറ, നടവയല്‍, നെല്ലിയമ്ബം, നീർവാരം, ദാസനക്കര ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ മറ്റ് റോഡുകളെ ആശ്രയിക്കണമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292429/wayanad)