---
title: "പു​ര​പ്പു​റ സോ​ളാ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സൗ​ര സ്കീ​മി​ലേ​ക്ക് ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം"
english_title: "Solar scheme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29244/solar-scheme"
published_at: "2022-03-02T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ecf5ce412e_images (13).jpeg"
keywords: []
---

# പു​ര​പ്പു​റ സോ​ളാ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സൗ​ര സ്കീ​മി​ലേ​ക്ക് ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം

> **Lead Summary:** ക​ണ്ണൂ​ര്‍: കെ​എ​സ്‌ഇ​ബി​യു​ടെ 500 മെ​ഗാ​വാ​ട്ട് പു​ര​പ്പു​റ സോ​ളാ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സൗ​ര സ്കീ​മി​ലേ​ക്ക് ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

## Article Content

ക​ണ്ണൂ​ര്‍: കെ​എ​സ്‌ഇ​ബി​യു​ടെ 500 മെ​ഗാ​വാ​ട്ട് പു​ര​പ്പു​റ സോ​ളാ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സൗ​ര സ്കീ​മി​ലേ​ക്ക് ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ഇ​തി​നാ​യു​ള്ള സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ ക്യാമ്ബു​ക​ള്‍ 3,4,5 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. ഓ​രോ സ​ബ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ലും ഒ​രു കേ​ന്ദ്ര​മെ​ങ്കി​ലും സ​ജ്ജീ​ക​രി​ച്ചാ​ണ് ക്യാ​മ്ബ് ന​ട​ക്കു​ക. കെ​എ​സ്‌ഇ​ബി​യു​ടെ സ​ബ്സി​ഡി സ്കീ​മു​ക​ളെ പ​റ്റി വി​ശ​ദീ​ക​രിക്കാ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കെ​എ​സ്‌ഇ​ബി ജീ​വ​ന​ക്കാ​ര്‍ കേ​മ്ബി​ല്‍ വോ​ള​ണ്ടി​യ​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കും.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ക്കു​ന്ന​തി​നും സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ്ബ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ല്‍ സാ​ധ്യ​താ പ​രി​ശോ​ധ​ന ന​ട​ത്തി സോ​ളാ​ര്‍ പാ​ന​ലു​ക​ളു​ടെ ശേ​ഷി​യും വി​ല​യും അ​റി​യി​ക്കും.

ക്യാ​മ്ബു​ക​ളു​ടെ സ്ഥ​ല​വും തീ​യ​തി​യും അ​താ​ത് സെ​ക്ഷ​ന്‍ ഓ​ഫീ​സു​ക​ളി​ല്‍ ഫോ​ണ്‍ വ​ഴി അ​റി​യാ​വുന്ന​താ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29244/solar-scheme)