---
title: "സിപിഐഎം സംസ്ഥാന സമ്മേളനം ; ഇന്നും നാളെയും പൊതു ചർച്ച"
english_title: "Cpim state conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29249/cpim-state-conference"
published_at: "2022-03-02T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ed2b9c8f96_images (15).jpeg"
keywords: []
---

# സിപിഐഎം സംസ്ഥാന സമ്മേളനം ; ഇന്നും നാളെയും പൊതു ചർച്ച

> **Lead Summary:** സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലും നവകേരള വികസന രേഖയിലും ഇന്നും നാളെയും പൊതു ചർച്ച.

## Article Content

സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലും നവകേരള വികസന രേഖയിലും ഇന്നും നാളെയും പൊതു ചർച്ച.

പ്രവർത്തന റിപ്പോർട്ടിൽ ഏഴര മണിക്കൂറും നവകേരള രേഖയിൽ അഞ്ചര മണിക്കൂറുമാണ് ചർച്ച. സർക്കാരിൻ്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച വിമർശനങ്ങൾ ചർച്ചയിൽ ഉയർന്നു വരുംആഭ്യന്തര വകുപ്പിൻ്റെയും പ്രത്യേകിച്ച് പൊലീസിൻ്റെയും ഭാഗത്തെ വീഴ്ചകൾ ജില്ലാ സമ്മേളനങ്ങളിൽ ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു.

മറ്റന്നാളണ് ചർച്ചകൾക്കുള്ള മറുപടി. തുടർന്ന് പുതിയ സംസ്ഥാന സമിതിയെ സമ്മേളനം തിരഞ്ഞെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29249/cpim-state-conference)