---
title: "തിരുവനന്തപുരത്ത് അച്ഛനും അമ്മയും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയിൽ"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292495/thiruvanaththapuram"
published_at: "2025-05-27T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68356923da35f_Screenshot_2025-05-27_125358.jpg"
keywords: []
---

# തിരുവനന്തപുരത്ത് അച്ഛനും അമ്മയും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** തിരുവനന്തപുരം :വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കിയ നിലയില്‍. ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍കുമാര്‍ , ഭാര്യ ഷീജ , മക്കളായ അശ്വിന്‍ , ആകാശ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം :വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കിയ നിലയില്‍. ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍കുമാര്‍ , ഭാര്യ ഷീജ , മക്കളായ അശ്വിന്‍ , ആകാശ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കടബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെളിവിലാകം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിലാണ് രാവിലെ 9 മണിയോടെ അയല്‍ക്കാര്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും ഇന്ന് വന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. കടയ്ക്കാവൂര്‍ പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292495/thiruvanaththapuram)