---
title: "സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംനൂറുദിന പരിപാടിയുടെ ഭാഗമായി സഹകരണ മേഖലയില്‍ 500 സ്ഥിരംനിയമനം ഉറപ്പാക്കും"
english_title: "2nd 100 day program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29256/2nd-100-day-program"
published_at: "2022-03-02T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ee5b7740f7_images (17).jpeg"
keywords: []
---

# സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംനൂറുദിന പരിപാടിയുടെ ഭാഗമായി സഹകരണ മേഖലയില്‍ 500 സ്ഥിരംനിയമനം ഉറപ്പാക്കും

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംനൂറുദിന പരിപാടിയുടെ ഭാഗമായി സഹകരണ മേഖലയില്‍ 500 സ്ഥിരംനിയമനം ഉറപ്പാക്കും.

## Article Content

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംനൂറുദിന പരിപാടിയുടെ ഭാഗമായി സഹകരണ മേഖലയില്‍ 500 സ്ഥിരംനിയമനം ഉറപ്പാക്കും.

സഹകരണ വകുപ്പ്, ബാങ്കുകള്‍, സംഘങ്ങള്‍ എന്നിവയിലൂടെയായിരിക്കും നിയമനം. സഹകരണ മേഖലയില്‍ 20,000 പുതിയ തൊഴില്‍ ഉറപ്പാക്കാനുള്ള കര്‍മ പദ്ധതിയും സഹകരണ വകുപ്പ് പ്രഖ്യാപിച്ചു. മെയ് 20 വരെയാണ് നൂറുദിന കര്‍മപരിപാടിസൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍, ചെറുകിട കച്ചവടം എന്നിവ വഴിയായിരിക്കും 19,500 തൊഴില്‍ സൃഷ്ടിക്കുക. കേരള ബാങ്ക് വായ്പ പദ്ധതി 12,000 തൊഴില്‍ അവസരമുണ്ടാക്കും. പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ 7000, വായ്പേതര സംഘങ്ങള്‍വഴി 450 എന്നിങ്ങനെയും തൊഴില്‍ ഉറപ്പാക്കും. ഇതിന് ജില്ലാതല ക്വോട്ട നിശ്ചയിച്ചു. അപ്പെക്സ് ഫെഡറേഷനുകള്‍ 50 അവസരമൊരുക്കും. പുതിയ തൊഴിലവസരം ഉറപ്പാക്കാന്‍ സംരഭങ്ങള്‍ക്ക് വായ്പ നല്‍കും. 100 ദിവസ കാലാവധി വായ്പയുടെ പലിശ ഒമ്ബത് ശതമാനംവരെയാകും.കണ്‍സ്യൂമര്‍ഫെഡ് 15, മാര്‍ക്കറ്റ്ഫെഡ് അഞ്ച്, വനിതാഫെഡ് 15, റബര്‍മാര്‍ക്ക് മൂന്ന്, എസ്സി, എസ്ടി ഫെഡ് 12 എന്നിങ്ങനെ തൊഴിലുറപ്പാക്കുന്ന പദ്ധതികള്‍ ഏറ്റെടുക്കും.

ലക്ഷ്യം 4.65 ലക്ഷം തൊഴില്‍

രണ്ടാം നൂറുദിന പരിപാടിയില്‍ വിവിധ മേഖലകളിലായി 4.65 ലക്ഷം പുതിയ തൊഴില്‍ദിന സൃഷ്ടിയാണ് ലക്ഷ്യം. 2020 സെപ്തംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്നുവരെ ഒന്നംഘട്ട നൂറുദിന കര്‍മപരിപാടിയില്‍ അമ്ബതിനായിരം പുതിയ തൊഴില്‍ദിനം സൃഷ്ടിക്കല്‍ പ്രഖ്യാപിച്ചു. അന്ന് വിവിധ മേഖലയില്‍ പ്രത്യക്ഷവും പരോക്ഷവുമായി 1,21,083 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29256/2nd-100-day-program)