---
title: "പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ഏര്‍പ്പെടുത്തി"
english_title: "Online ticket"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29257/online-ticket"
published_at: "2022-03-02T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ee7936e2eb_images (19).jpeg"
keywords: []
---

# പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ഏര്‍പ്പെടുത്തി

> **Lead Summary:** പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ഏര്‍പ്പെടുത്തി.

## Article Content

പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ഏര്‍പ്പെടുത്തി.

www.keralaforestecotourism എന്ന വെബ്സൈറ്റില്‍ വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാം. സൈറ്റില്‍ നിന്ന് ലഭിക്കുന്ന ഇ -ടിക്കറ്റ് ഉപയോഗിച്ച്‌ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്താവുന്നതാണ്.

സന്ദര്‍ശകര്‍ ഓണ്‍ലൈന്‍ ആയി തുക ഒടുക്കി സൈറ്റില്‍ നിന്നും ലഭ്യമാക്കുന്ന ഇ -ടിക്കറ്റ് പ്രിന്റ് എടുത്തോ, മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തോ സൂക്ഷിക്കേണ്ടതാണ്. ഇപ്രകാരം ഹാജരാക്കേണ്ടതായ ഇ -ടിക്കറ്റിന് പകരമായി ടിക്കറ്റ് തുക ഒടുക്കിയതായി കാണിക്കുന്ന മറ്റു രേഖകളൊന്നും പ്രവേശനത്തിന് അംഗീകരിക്കുന്നതല്ലെന്ന് തിരുവനന്തപുരം ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29257/online-ticket)