---
title: "മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292689/kannur"
published_at: "2025-05-28T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68369e80407e3_download_-_2025-05-21T085005.935.jpeg"
keywords: []
---

# മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം

> **Lead Summary:** കണ്ണൂർ : സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്നു. ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും വിശദവിവരങ്ങളും ജില്ലയിലെ മത്സ്യഭവനുകളില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 20 നകം മത്സ്യഭവനുകളില്‍ ലഭിക്കണം. തിരുവനന്തപുരം പ്ലാമൂട് സിവില്‍ സര്‍വീസ് അക്കാദമി മുഖേനെയാണ് പരിശീലനം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യത്തിനര്‍ഹത. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴിയാണ് പരിശീലനം നല്‍കുക. സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ താമസിച്ചു പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം.

## Article Content

കണ്ണൂർ : സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്നു. ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും വിശദവിവരങ്ങളും ജില്ലയിലെ മത്സ്യഭവനുകളില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 20 നകം മത്സ്യഭവനുകളില്‍ ലഭിക്കണം. തിരുവനന്തപുരം പ്ലാമൂട് സിവില്‍ സര്‍വീസ് അക്കാദമി മുഖേനെയാണ് പരിശീലനം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യത്തിനര്‍ഹത. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴിയാണ് പരിശീലനം നല്‍കുക. സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ താമസിച്ചു പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292689/kannur)