---
title: "പേരാവൂർ താലൂക്കാശുപത്രിയുടെ മതിൽ തകർന്ന് അപകട ഭീഷണി"
english_title: "Peravoorthalukhospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292773/peravoorthalukhospital"
published_at: "2025-05-28T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6836e28d70f4f_1000090713.jpg"
keywords: []
---

# പേരാവൂർ താലൂക്കാശുപത്രിയുടെ മതിൽ തകർന്ന് അപകട ഭീഷണി

> **Lead Summary:** **പേരാവൂർ: **താലൂക്കാശുപത്രിയുടെ മതിൽ തകർന്നത് സമീപത്തെ വീടിന് ഭീഷണിയാവുന്നു. ആശുപത്രി ക്വാർട്ടേഴ്സിൻ്റെ പിൻഭാഗത്തെ മതിലാണ് ഇടിഞ്ഞത്. സമീപത്തെ കരിപ്പാക്കണ്ടി മുഹമ്മദിൻ്റെ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ തറയും സമീപത്തെ കിണറും മതിലിടിഞ്ഞതിനാൽ അപകട ഭീഷണിയിലാണ്. ആശുപത്രി ഭൂമിയിലെ മണ്ണ് വലിയ തോതിൽ മതിലിന് സമീപം കൂട്ടിയിട്ടതാണ് മതിലിടിയാൻ കാരണം. മണ്ണ് അടിയന്തരമായി നീക്കിയില്ലെങ്കിൽ വലിയ അപകടത്തിന് സാധ്യതയുണ്ട്.

## Article Content

**പേരാവൂർ: **താലൂക്കാശുപത്രിയുടെ മതിൽ തകർന്നത് സമീപത്തെ വീടിന് ഭീഷണിയാവുന്നു. ആശുപത്രി ക്വാർട്ടേഴ്സിൻ്റെ പിൻഭാഗത്തെ മതിലാണ് ഇടിഞ്ഞത്. സമീപത്തെ കരിപ്പാക്കണ്ടി മുഹമ്മദിൻ്റെ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ തറയും സമീപത്തെ കിണറും മതിലിടിഞ്ഞതിനാൽ അപകട ഭീഷണിയിലാണ്. ആശുപത്രി ഭൂമിയിലെ മണ്ണ് വലിയ തോതിൽ മതിലിന് സമീപം കൂട്ടിയിട്ടതാണ് മതിലിടിയാൻ കാരണം. മണ്ണ് അടിയന്തരമായി നീക്കിയില്ലെങ്കിൽ വലിയ അപകടത്തിന് സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292773/peravoorthalukhospital)