---
title: "യുവാവും വിദ്യാര്‍ഥിനിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; മൃതദേഹങ്ങള്‍ ചിന്നിച്ചിതറി"
english_title: "A youth and a student jumped in front of the train "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292775/a-youth-and-a-student-jumped-in-front-of-the-train"
published_at: "2025-05-28T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6836e3ab34bbf_konkan.jpg"
keywords: []
---

# യുവാവും വിദ്യാര്‍ഥിനിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; മൃതദേഹങ്ങള്‍ ചിന്നിച്ചിതറി

> **Lead Summary:** ആലപ്പുഴ: യുവാവും വിദ്യാര്‍ഥിനിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ചെറുതന സ്വദേശി ശ്രീജിത്ത് പള്ളിപ്പാട് സ്വദേശിനിയായ 17 വയസ്സുകാരി എന്നിവരാണ് മരിച്ചത്. ആലപ്പുഴ കരുവാറ്റയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും ചാടിയത്. ട്രെയിനിടിച്ച് മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ബൈക്ക് റോഡില്‍ നിര്‍ത്തിയിട്ടശേഷം നടന്നാണ് ഇരുവരും കരുവാറ്റ ഹാള്‍ട്ട് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് റെയില്‍വേട്രാക്കിന് സമീപമെത്തി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസിന് പിന്നാലെ എത്തിയ തിരുവനന്തപുരം-മുംബൈ എല്‍ടിടി നേത്രാവതി എക്‌സ്പ്രസ് അരമണിക്കൂറോളം കരുവാറ്റയിൽ പിടിച്ചിട്ടു. അതേസമയം, ശ്രീജിത്തും വിദ്യാര്‍ഥിനിയും തമ്മിലുള്ള ബന്ധമോ ആത്മഹത്യയ്ക്കുള്ള കാരണമോ ഇതുവരെ വ്യക്തമല്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ പോലീസെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഹരിപ്പാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

## Article Content

ആലപ്പുഴ: യുവാവും വിദ്യാര്‍ഥിനിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ചെറുതന സ്വദേശി ശ്രീജിത്ത് പള്ളിപ്പാട് സ്വദേശിനിയായ 17 വയസ്സുകാരി എന്നിവരാണ് മരിച്ചത്. ആലപ്പുഴ കരുവാറ്റയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും ചാടിയത്. ട്രെയിനിടിച്ച് മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ബൈക്ക് റോഡില്‍ നിര്‍ത്തിയിട്ടശേഷം നടന്നാണ് ഇരുവരും കരുവാറ്റ ഹാള്‍ട്ട് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് റെയില്‍വേട്രാക്കിന് സമീപമെത്തി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസിന് പിന്നാലെ എത്തിയ തിരുവനന്തപുരം-മുംബൈ എല്‍ടിടി നേത്രാവതി എക്‌സ്പ്രസ് അരമണിക്കൂറോളം കരുവാറ്റയിൽ പിടിച്ചിട്ടു. അതേസമയം, ശ്രീജിത്തും വിദ്യാര്‍ഥിനിയും തമ്മിലുള്ള ബന്ധമോ ആത്മഹത്യയ്ക്കുള്ള കാരണമോ ഇതുവരെ വ്യക്തമല്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ പോലീസെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഹരിപ്പാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292775/a-youth-and-a-student-jumped-in-front-of-the-train)