---
title: "കണ്ണൂര്‍ ജില്ലയിലെ നഗരസഭകളുടെ വാര്‍ഡ് വിഭജനം ഉത്തരവായി"
english_title: "delimitation commision "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292979/delimitation-commision"
published_at: "2025-05-29T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68382da0cade4_delimitation_commision.jpg"
keywords: []
---

# കണ്ണൂര്‍ ജില്ലയിലെ നഗരസഭകളുടെ വാര്‍ഡ് വിഭജനം ഉത്തരവായി

> **Lead Summary:** തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ നഗരസഭകളുടെ വാര്‍ഡ് വിഭജനം സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മിഷന്റെ അന്തിമ വിജ്ഞാപനം പുറത്തിറങ്ങി. കണ്ണൂർ ജില്ലയിലെ 9 മുനിസിപ്പാലിറ്റികളുടെ വാർഡ് വിഭജന ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്. മട്ടന്നൂർ നഗരസഭയിൽ 36 വാർഡുകൾ, തളിപ്പറമ്പ നഗരസഭ 35 വാർഡുകൾ, കൂത്തുപറമ്പ 29, പയ്യന്നൂർ 46, തലശ്ശേരി 53, ശ്രീകണ്ഠപുരം 31, പാനൂർ 41, ഇരിട്ടി 34, ആന്തൂർ നഗരസഭ 29 വാർഡുകൾ എന്നിങ്ങനെയാണ് വിഭജിച്ചിട്ടുള്ളത്. ഓരോ വാർഡുകളുടെയും അതിർത്തി നിർണയിച്ച് പൂർണ്ണ രൂപത്തിലാണ് അന്തിമ റിപ്പോർട്ട് പുറത്തിറങ്ങിയത്.

## Article Content

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ നഗരസഭകളുടെ വാര്‍ഡ് വിഭജനം സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മിഷന്റെ അന്തിമ വിജ്ഞാപനം പുറത്തിറങ്ങി. കണ്ണൂർ ജില്ലയിലെ 9 മുനിസിപ്പാലിറ്റികളുടെ വാർഡ് വിഭജന ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്. മട്ടന്നൂർ നഗരസഭയിൽ 36 വാർഡുകൾ, തളിപ്പറമ്പ നഗരസഭ 35 വാർഡുകൾ, കൂത്തുപറമ്പ 29, പയ്യന്നൂർ 46, തലശ്ശേരി 53, ശ്രീകണ്ഠപുരം 31, പാനൂർ 41, ഇരിട്ടി 34, ആന്തൂർ നഗരസഭ 29 വാർഡുകൾ എന്നിങ്ങനെയാണ് വിഭജിച്ചിട്ടുള്ളത്. ഓരോ വാർഡുകളുടെയും അതിർത്തി നിർണയിച്ച് പൂർണ്ണ രൂപത്തിലാണ് അന്തിമ റിപ്പോർട്ട് പുറത്തിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292979/delimitation-commision)