സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18ന് ആരംഭിക്കും; ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18ന് ആരംഭിക്കും; ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച
May 29, 2025 04:13 PM | By Remya Raveendran

തിരുവനന്തപുരം: മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തിയാക്കി 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി ആകെ ലഭിച്ച 4,62,768 അപേക്ഷകളിലെ ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. തിരുത്തലുകൾക്കും ആവശ്യമെങ്കിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനുമുള്ള അവസരവും അപേക്ഷകർക്ക് നൽകി.

സർക്കാർ,എയിഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ 3,16,000 സീറ്റുകളിലേക്കാണ് അലോട്ട്മെന്റ് നടക്കുന്നത്. എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട,അൺ-എയ്ഡഡ് ക്വാട്ട സീറ്റുകൾ ഉൾപ്പടെ ആകെ 4,42,012 ഹയർസെക്കണ്ടറി സീറ്റുകൾ സംസ്ഥാനത്ത് ലഭ്യമാണ്.മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്മെന്റ് ജൂൺ 2ന് വൈകിട്ട് അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 3ന് രാവിലെ 10 മുതൽ ജൂൺ 5 വൈകിട്ട് 5 മണി വരെ നേടാം. ഇതിനോടൊപ്പം മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റും പ്രസിദ്ധീകരിക്കും.



Plusonealotement

Next TV

Related Stories
തൊഴില്‍ മേള 31 ന്

May 30, 2025 11:25 AM

തൊഴില്‍ മേള 31 ന്

തൊഴില്‍ മേള 31...

Read More >>
റെയില്‍വെ ഗേറ്റ് അടച്ചിടും

May 30, 2025 11:23 AM

റെയില്‍വെ ഗേറ്റ് അടച്ചിടും

റെയില്‍വെ ഗേറ്റ്...

Read More >>
അപേക്ഷ ക്ഷണിച്ചു

May 30, 2025 11:22 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന 31 ന്

May 30, 2025 11:21 AM

സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന 31 ന്

സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന 31...

Read More >>
കനത്ത മഴ: കണ്ണൂർ താവക്കരയിൽ 50ഓളം കുടുംബംങ്ങളെ മാറ്റി

May 30, 2025 11:19 AM

കനത്ത മഴ: കണ്ണൂർ താവക്കരയിൽ 50ഓളം കുടുംബംങ്ങളെ മാറ്റി

കനത്ത മഴ: കണ്ണൂർ താവക്കരയിൽ 50ഓളം കുടുംബംങ്ങളെ മാറ്റി, എടക്കാട് മാരാങ്കണ്ടി തോട്ടിൽ പോത്ത്...

Read More >>
ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ രജിസ്റ്റർചെയ്യണം

May 30, 2025 10:19 AM

ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ രജിസ്റ്റർചെയ്യണം

ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ...

Read More >>
News Roundup