---
title: "പാരമ്പര്യ നാട്ടു വൈദ്യ സംയുക്ത സമിതി , ഉത്തരമേഖലാ സമ്മേളനം നടത്തി"
english_title: "Nattuvaidyam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292994/nattuvaidyam"
published_at: "2025-05-29T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68384f67aac2d_1000091062.jpg"
keywords: []
---

# പാരമ്പര്യ നാട്ടു വൈദ്യ സംയുക്ത സമിതി , ഉത്തരമേഖലാ സമ്മേളനം നടത്തി

> **Lead Summary:** **ആറളം : **പാരമ്പര്യ നാട്ടു വൈദ്യ സംയുക്ത സമിതി , ഉത്തരമേഖലാ സമ്മേളനം കണ്ണൂർ - ആറളം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് സമ്മേളനം നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് പി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. NE പവിത്രൻ ഗുരുക്കൾ , കേളകം അധ്യക്ഷനായി .വർഗീസ് വൈദ്യർ ആറളം സ്വാഗതം പറഞ്ഞു. ഔഷധസസ്യ വ്യാപന പദ്ധതിയുടെ ഉദ്ഘാടനം ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ വേലായുധൻ നിർവഹിച്ചു.പാരമ്പര്യ നാട്ടുവൈദ്യ സംയുക്ത സമിതി സംസ്ഥാന പ്രസിഡണ്ട് ടി ജെ സുലൈമാൻ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി.ആറളം ഗ്രാമപഞ്ചായത്ത് സെലീന കെ പി,മുൻ പഞ്ചായത്ത് പ്രസിഡണ്ട് VT തോമസ് മാസ്റ്റർ ,മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് , ആൻ്റണി താന്നിക്കോട്ട് , (പ്രകൃതിയുടെ കൂട്ടുകാർ ) ,ജോർജ് ആലംപള്ളി മെമ്പർ ആറളം ഗ്രാമപഞ്ചായത്ത്, സുധാകരൻ,മെമ്പർ ആറളം ഗ്രാമപഞ്ചായത്ത്, ശരത് കൃഷ്ണ R , ആറളം കൃഷി ഓഫീസർ: ,ജെസ്സി മോൾ KJ ,വൈസ് പ്രസിഡണ്ട്ആറളം ഗ്രാമപഞ്ചായത്ത് :ഇരിട്ടി പവിത്രൻ വൈദ്യർ എന്നിവർ സംസാരിച്ചു.

## Article Content

**ആറളം : **പാരമ്പര്യ നാട്ടു വൈദ്യ സംയുക്ത സമിതി , ഉത്തരമേഖലാ സമ്മേളനം കണ്ണൂർ - ആറളം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് സമ്മേളനം നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് പി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. NE പവിത്രൻ ഗുരുക്കൾ , കേളകം അധ്യക്ഷനായി .വർഗീസ് വൈദ്യർ ആറളം സ്വാഗതം പറഞ്ഞു. ഔഷധസസ്യ വ്യാപന പദ്ധതിയുടെ ഉദ്ഘാടനം ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ വേലായുധൻ നിർവഹിച്ചു.പാരമ്പര്യ നാട്ടുവൈദ്യ സംയുക്ത സമിതി സംസ്ഥാന പ്രസിഡണ്ട് ടി ജെ സുലൈമാൻ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി.ആറളം ഗ്രാമപഞ്ചായത്ത് സെലീന കെ പി,മുൻ പഞ്ചായത്ത് പ്രസിഡണ്ട് VT തോമസ് മാസ്റ്റർ ,മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് , ആൻ്റണി താന്നിക്കോട്ട് , (പ്രകൃതിയുടെ കൂട്ടുകാർ ) ,ജോർജ് ആലംപള്ളി മെമ്പർ ആറളം ഗ്രാമപഞ്ചായത്ത്, സുധാകരൻ,മെമ്പർ ആറളം ഗ്രാമപഞ്ചായത്ത്, ശരത് കൃഷ്ണ R , ആറളം കൃഷി ഓഫീസർ: ,ജെസ്സി മോൾ KJ ,വൈസ് പ്രസിഡണ്ട്ആറളം ഗ്രാമപഞ്ചായത്ത് :ഇരിട്ടി പവിത്രൻ വൈദ്യർ എന്നിവർ സംസാരിച്ചു.

കേരള സർക്കാരും നാട്ടുവൈദ്യന്മാരും പൊതുസമൂഹവും എന്ന വിഷയത്തിൽ നടന്ന സെമിനാറിന് എം ആർ സുരേഷ് വൈദ്യർ തിരുവനന്തപുരം നേതൃത്വം നൽകി.ജനുവരി 11ന് പാരമ്പര്യ നാട്ടുവൈദ്യ ദിനമായി ആചരിക്കാൻ യോഗം തീരുമാനിച്ചു.പാരമ്പര്യ നാട്ടു വൈദ്യൻമാർക്ക് വേണ്ടി സർക്കാർ പ്രാവർത്തികമാക്കാൻ പ്രഖ്യാപിച്ചിരുന്ന നാട്ടുവൈദ്യ കൗൺസിലും ഇൻസ്റ്റിറ്റ്യൂട്ടും എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കണമെന്ന് പ്രമേയം പാസാക്കുകയും സർക്കാരിന് കേരളത്തിലെ പാരമ്പര്യ വൈദ്യന്മാരുടെ പിന്തുണയും അഭിനന്ദനങ്ങളും അർപ്പിക്കുകയും ചെയ്തു.കെ സന്ദീപ് വൈദ്യർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292994/nattuvaidyam)