---
title: "ലോകപരിസ്ഥിതി ദിനത്തില്‍ 'ഒരു തൈ നടാം' ക്യാമ്പയിന് തുടക്കം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293060/kannur"
published_at: "2025-05-30T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68391a1744231_Screenshot_2025-05-30_080749.jpg"
keywords: []
---

# ലോകപരിസ്ഥിതി ദിനത്തില്‍ 'ഒരു തൈ നടാം' ക്യാമ്പയിന് തുടക്കം

> **Lead Summary:** കണ്ണൂർ : ഹരിത കേരളം മിഷന്റെ വൃക്ഷവല്‍ക്കരണ പരിപാടി 'ഒരു തൈ നടാം' ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ആരംഭിക്കും. ക്യാമ്പയിന്റെ ഭാഗമായി സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ ജില്ലയില്‍ ആറ് ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. സ്‌കൂള്‍ - കോളേജ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മസേനാ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, റഡിഡന്റ്സ് അസോസിയേഷനുകള്‍, ആരാധനാലയങ്ങള്‍, വായനശാലകള്‍, വ്യപാരി സംഘടനകള്‍, സാമൂഹ്യ-രാഷ്ട്രീയ സംഘടനകള്‍ തുടങ്ങിയവര്‍ ഇതിന്റെ ഭാഗമാകും. പൊതുസ്ഥല പച്ചത്തുരുത്ത് വ്യാപന പരിപാടിക്ക് പുറമെയാണിത്. കാലാവധി പൂര്‍ത്തീകരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടൊരുക്കുന്ന ഓര്‍മ തുരുത്ത് പരിപാടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വ്യക്തികളുടെ തരിശ് ഭൂമിയില്‍ പച്ചത്തുരുത്ത് ഒരുക്കുന്ന പദ്ധതിയില്‍ 63 പേര്‍ വ്യക്തിഗത പച്ചത്തുരുത്ത് ഒരുക്കല്‍ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

## Article Content

കണ്ണൂർ : ഹരിത കേരളം മിഷന്റെ വൃക്ഷവല്‍ക്കരണ പരിപാടി 'ഒരു തൈ നടാം' ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ആരംഭിക്കും. ക്യാമ്പയിന്റെ ഭാഗമായി സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ ജില്ലയില്‍ ആറ് ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. സ്‌കൂള്‍ - കോളേജ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മസേനാ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, റഡിഡന്റ്സ് അസോസിയേഷനുകള്‍, ആരാധനാലയങ്ങള്‍, വായനശാലകള്‍, വ്യപാരി സംഘടനകള്‍, സാമൂഹ്യ-രാഷ്ട്രീയ സംഘടനകള്‍ തുടങ്ങിയവര്‍ ഇതിന്റെ ഭാഗമാകും. പൊതുസ്ഥല പച്ചത്തുരുത്ത് വ്യാപന പരിപാടിക്ക് പുറമെയാണിത്. കാലാവധി പൂര്‍ത്തീകരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടൊരുക്കുന്ന ഓര്‍മ തുരുത്ത് പരിപാടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വ്യക്തികളുടെ തരിശ് ഭൂമിയില്‍ പച്ചത്തുരുത്ത് ഒരുക്കുന്ന പദ്ധതിയില്‍ 63 പേര്‍ വ്യക്തിഗത പച്ചത്തുരുത്ത് ഒരുക്കല്‍ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293060/kannur)