---
title: "ബൈക്കും ലോറിയും കൂട്ടിയിടിച്ച്  അപകടം: ബൈക്ക് യാത്രികൻ മരിച്ചു"
english_title: "Bikke accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29313/bikke-accident"
published_at: "2022-03-02T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f1867a9636_Picsart_22-03-02_12-39-42-421.jpg"
keywords: []
---

# ബൈക്കും ലോറിയും കൂട്ടിയിടിച്ച്  അപകടം: ബൈക്ക് യാത്രികൻ മരിച്ചു

> **Lead Summary:** കോരാണി : ബൈക്കും ലോറിയും കൂട്ടിയിടിച്ചു അപകടം. ബൈക്ക് യാത്രികൻ മരിച്ചു. മാമം കോരാണിയിൽ രേവതി ഓഡിറ്റോറിയത്തിന് സമീപത്തായാണ് അപകടം നടന്നത്.

## Article Content

കോരാണി : ബൈക്കും ലോറിയും കൂട്ടിയിടിച്ചു അപകടം. ബൈക്ക് യാത്രികൻ മരിച്ചു. മാമം കോരാണിയിൽ രേവതി ഓഡിറ്റോറിയത്തിന് സമീപത്തായാണ് അപകടം നടന്നത്.

കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. ആലപ്പുഴ രജിസ്ട്രേഷനിലുള്ള ലോറി യാത്രാമധ്യേ തീ പിടിക്കുകയായിരുന്നു.

അതേ സമയം എതിർ ദിശയിൽ നിന്ന് വന്ന ബൊലേറോ ജീപ്പ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ലോറിക്കടിയിൽ തെറിച്ചു വീണു.

ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടു പേരിൽ ഒരാൾ മരിച്ചു, മറ്റൊരാളുടെ നില അതീവ ഗുരുതരമാണ്. അയിലം സ്വദേശി അച്ചു എന്ന് പേരുള്ള വിശാൽ (22) ആണ് അപകടത്തിൽ മരിച്ചത്.കൂടെ ഉണ്ടായിരുന്ന ആറ്റിങ്ങൽ സ്വദേശി ആസിഫിനെ (23) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടു പേരും മരിയൻ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ്. അപകടത്തിൽ ബൈക്ക് പൂർണമായി നശിച്ചു. ടയറുകൾ മാത്രമാണ് ബാക്കിയുണ്ടായത്.ലോറി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ലോറിയിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29313/bikke-accident)