ഇരിട്ടി : ആതുര ആരോഗ്യ സേവനരംഗത്ത് വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ഹ്യൂമൻ റൈറ്റ്സ് മിഷൻ പ്രൊട്ടക്ഷൻ സൊസൈറ്റി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിക്കോട്ടക്കരിയിൽ വച്ച് ആംബുലൻസ് സർവീസ് ഉദ്ഘാടനം നടത്തി.
സംഘടനയുടെ ജില്ലാ സെക്രട്ടറി എ എം മൈക്കിൾ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് പ്രസിഡന്റ് അജീഷ് മൈക്കിൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ കരിക്കോട്ടക്കരി സർക്കിൾ ഇൻസ്പെക്ടർ കെ ജെ വിനോയ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ചടങ്ങിൽ അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ജോസഫ് വട്ടുകുളം, കരിക്കോട്ടക്കരി ഹെൽത്ത് ഇൻസ്പെക്ടർ ജയ്സൺ ടി എ, തോമസ് വട്ടം തൊട്ടിയിൽ, സെന്റ് ജൂഡ് സൂപ്പർ മാർക്കറ്റ് പ്രതിനിധി, എന്നിവരും, സംഘടനയുടെ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഐ ആർ അനീഷ്, മറ്റ് ഭാരവാഹികളായ പിടി ദാസപ്പൻ, മാധവൻ കാരിക്കനാല്‍, പിടി ഷിജി, ജിനോ ഷാജി, ജിതിൻ വർഗീസ്. ( ആംബുലൻസ് ഡ്രൈവർ) തുടങ്ങിയവർ സംസാരിച്ചു.
Iritty