---
title: "സംസ്ഥാനത്തെ മികച്ച ഹരിത വിദ്യാലയ പുരസ്കാരം ഏറ്റുവാങ്ങി ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ"
english_title: "Chettiamparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293137/chettiamparamba"
published_at: "2025-05-30T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683960aed14b4_IMG-20250530-WA0024.jpg"
keywords: []
---

# സംസ്ഥാനത്തെ മികച്ച ഹരിത വിദ്യാലയ പുരസ്കാരം ഏറ്റുവാങ്ങി ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ

> **Lead Summary:** **ചെട്ടിയാംപറമ്പ** : സംസ്ഥാനത്തെ മികച്ച ഹരിത വിദ്യാലയ പുരസ്കാരം ഏറ്റുവാങ്ങി ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ. കഴിഞ്ഞ അക്കാദമിക് വർഷം ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം.

## Article Content

**ചെട്ടിയാംപറമ്പ** : സംസ്ഥാനത്തെ മികച്ച ഹരിത വിദ്യാലയ പുരസ്കാരം ഏറ്റുവാങ്ങി ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ. കഴിഞ്ഞ അക്കാദമിക് വർഷം ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം.

സ്കൂളും പരിസരവും ഹരിതാഭമാക്കുക, ശിശു സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ നിലനിർത്തിയാണ് പ്രവർത്തനങ്ങൾ കാഴ്ചവെച്ചത്. സ്കൂൾ അധ്യാപകരും, പിടിഎ പ്രസിഡണ്ട് ഷാജി ജോർജ്, അമ്പിളി വിനോദ്, കേളകം പഞ്ചായത്ത്, സിടി അനീഷ് എന്നിവരും നേതൃത്വത്തിന് മുൻകൈയെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293137/chettiamparamba)