---
title: "കാഴ്ചക്കാർക്ക് കൗതുകമുണർത്തി പശുവും കിടാവും ശില്പമൊരുങ്ങി"
english_title: "The cow and calf were sculpted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29318/The-cow-and-calf-were-sculpted"
published_at: "2022-03-02T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f1c8d8f50d_Picsart_22-03-02_12-57-20-671.jpg"
keywords: []
---

# കാഴ്ചക്കാർക്ക് കൗതുകമുണർത്തി പശുവും കിടാവും ശില്പമൊരുങ്ങി

> **Lead Summary:** കാഴ്ചക്കാർക്ക് കൗതുകമുണർത്തി പശുവും കിടാവും ശില്പമൊരുങ്ങി. ജനങ്ങൾക്ക് ഏറെ കൗതുകമുണർത്തി പശുവും കിടാവും ശിൽപം കുഞ്ഞിമംഗലത്തെ പണിപുരയിൽ പൂർത്തിയായി .

## Article Content

കാഴ്ചക്കാർക്ക് കൗതുകമുണർത്തി പശുവും കിടാവും ശില്പമൊരുങ്ങി. ജനങ്ങൾക്ക് ഏറെ കൗതുകമുണർത്തി പശുവും കിടാവും ശിൽപം കുഞ്ഞിമംഗലത്തെ പണിപുരയിൽ പൂർത്തിയായി .

ശില്പി ചിത്രൻ കുഞ്ഞിമംഗലത്തിൻ്റെ പണിപ്പുരയിലാണ് പൂർത്തിയായത്. മാടായിയിൽ താമസിക്കുന്ന ലക്ഷ്മണൻ്റെ വീടിന് മുന്നിൽ വയ്ക്കുന്നതിന് വേണ്ടിയാണ് യഥാർത്ഥ അളവിൽ പശുവിൻ്റേയും കിടാവിൻ്റേയും രൂപം പൂർത്തിയായിരിക്കുന്നത് .

നാലുമാസത്തോളം സമയമെടുത്തു നിർമ്മിച്ച ശിൽപം കണ്ടാൽ ഒറിജിനൽ പശു എന്നേ തോന്നു. 11 അടി നീളവും 4അടി ഉയരവും ആണ് ശില്പത്തിന് മൊത്തത്തിലുള്ള അളവ് .കളിമണ്ണിൽ നിർമ്മിച്ച ശില്പം പ്ലാസ്റ്റർ ഓഫ് പാരിസിൽ മോൾൾഡ് ചെയ്തതിനുശേഷം ഫൈബർ ഗ്ലാസിലാണ് പൂർത്തീകരിച്ചത്.

പുള്ളികളോട് കൂടിയ വെളുത്ത പശുവിൻറെ അകിടിൽ ഓമനത്വം തുളുമ്പുന്ന പശുകുട്ടി പാൽ കുടിക്കുന്നതും ബ്രൗൺ നിറത്തിലുള്ള പശുകിടാവ് നോക്കി നിൽക്കുന്നതും കാണാൻ കഴിയും. ശിൽപം കാണുവാൻ നിരവധി പേർ പണിപുരയിൽ എത്തിയിരുന്നു.

ഇതിനോടകം തന്നെ കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ശില്പങ്ങൾ ചെയ്ത ശ്രദ്ധേയനാണ് ചിത്രൻ. കിഷോർ , സന്ദീപ്, ബിനീഷ്, ചിത്ര ,കാർത്തിക് , അർജുൻ, ശശികുമാർ ,ധനരാജ് ,മെഹറൂഫ്, തുടങ്ങിയവർ ശില്പ നിർമാണത്തിൽ സഹായികളായി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29318/The-cow-and-calf-were-sculpted)