---
title: "നഷ്ടപ്പെട്ട എഴുപതിനായിരം രൂപയോളം വില വരുന്ന ഫോൺ കണ്ടെത്തി തിരിച്ചു നൽകി പേരാവൂർ പോലീസ്"
english_title: "Peravoorpolice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293181/peravoorpolice"
published_at: "2025-05-30T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839862c01477_1000091485.jpg"
keywords: []
---

# നഷ്ടപ്പെട്ട എഴുപതിനായിരം രൂപയോളം വില വരുന്ന ഫോൺ കണ്ടെത്തി തിരിച്ചു നൽകി പേരാവൂർ പോലീസ്

> **Lead Summary:** **പേരാവൂർ : **എറണാകുളത്ത് നിന്നും കൊട്ടിയൂർക്കുള്ള യാത്രാമധ്യേ നഷ്ടപ്പെട്ടുപോയ എറണാകുളം സ്വദേശിയായ ജീവൻ മാത്യുവിന്റെ ഫോണാണ് പേരാവൂർ പോലീസ് കണ്ടെത്തി തിരിച്ചു നൽകിയത്. പേരാവൂർ SHO സജീവ് പിബിയുടെ നിർദ്ദേശപ്രകാരം സി പി ഒ ഷിജിത്താണ് ceir portal സഹായത്തോടെ ഫോൺ കണ്ടെത്തിയത്. ഇതുവരെയായി നഷ്ടപെട്ടു പോയ 20 ഓളം ഫോണുകൾ ഉടമസ്ഥർക്ക് തിരിച്ച് നൽകാൻ സാധിച്ചതായി പേരാവൂർ പോലീസ് അറിയിച്ചു.

## Article Content

**പേരാവൂർ : **എറണാകുളത്ത് നിന്നും കൊട്ടിയൂർക്കുള്ള യാത്രാമധ്യേ നഷ്ടപ്പെട്ടുപോയ എറണാകുളം സ്വദേശിയായ ജീവൻ മാത്യുവിന്റെ ഫോണാണ് പേരാവൂർ പോലീസ് കണ്ടെത്തി തിരിച്ചു നൽകിയത്. പേരാവൂർ SHO സജീവ് പിബിയുടെ നിർദ്ദേശപ്രകാരം സി പി ഒ ഷിജിത്താണ് ceir portal സഹായത്തോടെ ഫോൺ കണ്ടെത്തിയത്. ഇതുവരെയായി നഷ്ടപെട്ടു പോയ 20 ഓളം ഫോണുകൾ ഉടമസ്ഥർക്ക് തിരിച്ച് നൽകാൻ സാധിച്ചതായി പേരാവൂർ പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293181/peravoorpolice)