---
title: "നാടിനും രാജ്യത്തിനും അഭിമാനമായി ആറളം സ്വദേശിയായ അലൻ ജോഷി"
english_title: "With pride, Alan Joshi, a native of Aaralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293229/with-pride-alan-joshi-a-native-of-aaralam"
published_at: "2025-05-30T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839d042c1a97_alan.jpg"
keywords: []
---

# നാടിനും രാജ്യത്തിനും അഭിമാനമായി ആറളം സ്വദേശിയായ അലൻ ജോഷി

> **Lead Summary:** ആറളം: നാടിനും രാജ്യത്തിനും അഭിമാനമായി അലൻ ജോഷി. തായ്‌ലൻഡിൽ നടന്ന 2025 ഏഷ്യൻ റോവിങ്ങ് ഇൻഡോർ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലും, വെള്ളിമെഡലും നേടിയാണ് ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടി സ്വദേശിയായ കുടക്കച്ചിറയിൽ അലൻ ജോഷി എന്ന വിദ്യാർത്ഥി നാടിന് അഭിമാന താരമായി മാറിയത്. എറണാകുളത്ത് സായി സ്പോർട്സ് സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പഠിക്കുന്ന അലൻ ജോഷി ഇതിനകം നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ശേഷമായിരുന്നു സ്പോർട്സിൽ തല്പരനായിരുന്ന അലൻ ജോഷി എറണാകുളം സായി സ്കൂളിൽ അഡ്മിഷൻ നേടിയത്. മുൻപും നിരവധി റോവിങ്ങ് ചാമ്പ്യൻഷിപ്പുകളിൽ അലൻ ജോഷി പങ്കെടുത്തിട്ടുണ്ട്.അമ്പലക്കണ്ടി സ്വദേശി കുടക്കച്ചിറയിൽ ജോഷി ജയിമോൾ ദമ്പതികളുടെ മകനാണ് അലൻ ജോഷി. മത്സരം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്ന അലൻ ജോഷിക്ക് വലിയ സ്വീകരണം ഒരുക്കാൻ കാത്തിരിക്കുകയാണ് അമ്പലക്കണ്ടി നിവാസികൾ

## Article Content

ആറളം: നാടിനും രാജ്യത്തിനും അഭിമാനമായി അലൻ ജോഷി. തായ്‌ലൻഡിൽ നടന്ന 2025 ഏഷ്യൻ റോവിങ്ങ് ഇൻഡോർ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലും, വെള്ളിമെഡലും നേടിയാണ് ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടി സ്വദേശിയായ കുടക്കച്ചിറയിൽ അലൻ ജോഷി എന്ന വിദ്യാർത്ഥി നാടിന് അഭിമാന താരമായി മാറിയത്. എറണാകുളത്ത് സായി സ്പോർട്സ് സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പഠിക്കുന്ന അലൻ ജോഷി ഇതിനകം നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ശേഷമായിരുന്നു സ്പോർട്സിൽ തല്പരനായിരുന്ന അലൻ ജോഷി എറണാകുളം സായി സ്കൂളിൽ അഡ്മിഷൻ നേടിയത്. മുൻപും നിരവധി റോവിങ്ങ് ചാമ്പ്യൻഷിപ്പുകളിൽ അലൻ ജോഷി പങ്കെടുത്തിട്ടുണ്ട്.അമ്പലക്കണ്ടി സ്വദേശി കുടക്കച്ചിറയിൽ ജോഷി ജയിമോൾ ദമ്പതികളുടെ മകനാണ് അലൻ ജോഷി. മത്സരം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്ന അലൻ ജോഷിക്ക് വലിയ സ്വീകരണം ഒരുക്കാൻ കാത്തിരിക്കുകയാണ് അമ്പലക്കണ്ടി നിവാസികൾ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293229/with-pride-alan-joshi-a-native-of-aaralam)