---
title: "എം.പി.ആസാദ് പേരാവൂർ ഡി വൈ എസ്‌ പി;   കെ വി പ്രമോദൻ  ഇനി കൂത്തുപറമ്പ് എ സി പി"
english_title: "mp Aasad as peravoor dysp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293233/mp-aasad-as-peravoor-dysp"
published_at: "2025-05-30T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839d3dbbc5f5_WhatsApp_Image_2025-05-30_at_20.57.40_(1).jpeg"
keywords: []
---

# എം.പി.ആസാദ് പേരാവൂർ ഡി വൈ എസ്‌ പി;   കെ വി പ്രമോദൻ  ഇനി കൂത്തുപറമ്പ് എ സി പി

> **Lead Summary:** കണ്ണൂർ: പേരാവൂർ ഡി വൈ എസ് പി, കെ വി പ്രമോദനെ കൂത്തുപറമ്പ് എ സി പിയായി നിയമിച്ചു. വളപട്ടണത്ത് സി ഐ ആയിരുന്ന ടി പി സുമേഷ്, ചക്കരക്കൽ സി.ഐ: എം.പി.ആസാദ് എന്നിവർക്ക് ഡി വൈ എസ്പി മാരായി സ്ഥാനക്കയറ്റം നൽകുകയും ചെയ്തിട്ടുണ്ട്. സുമേഷിനെ കണ്ണൂർ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലും, ആസാദിനെ പേരാവൂരിലും നിയമിച്ചു. മഴൂർ സ്വദേശിയായ സുമേഷ് നേരത്തെ തളിപ്പറമ്പ് ബാറിൽ അഭിഭാഷകനായിരുന്നു. വളപട്ടണത്തെ 300 പവൻ ആഭരണക്കവർച്ച, കൊലപാതകം തുടങ്ങിയ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് സുമേഷ്. എം പി ആസാദും മികച്ച ട്രാക്ക് റെക്കോർഡിന് ഉടമയാണ്. പാനൂരിലെ പ്രമാദമായ കൊലക്കേസുൾപ്പെടെ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയതിന്റെ ക്രെഡിറ്റും എം പി ആസാദിനുണ്ട്.

## Article Content

കണ്ണൂർ: പേരാവൂർ ഡി വൈ എസ് പി, കെ വി പ്രമോദനെ കൂത്തുപറമ്പ് എ സി പിയായി നിയമിച്ചു. വളപട്ടണത്ത് സി ഐ ആയിരുന്ന ടി പി സുമേഷ്, ചക്കരക്കൽ സി.ഐ: എം.പി.ആസാദ് എന്നിവർക്ക് ഡി വൈ എസ്പി മാരായി സ്ഥാനക്കയറ്റം നൽകുകയും ചെയ്തിട്ടുണ്ട്. സുമേഷിനെ കണ്ണൂർ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലും, ആസാദിനെ പേരാവൂരിലും നിയമിച്ചു. മഴൂർ സ്വദേശിയായ സുമേഷ് നേരത്തെ തളിപ്പറമ്പ് ബാറിൽ അഭിഭാഷകനായിരുന്നു. വളപട്ടണത്തെ 300 പവൻ ആഭരണക്കവർച്ച, കൊലപാതകം തുടങ്ങിയ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് സുമേഷ്. എം പി ആസാദും മികച്ച ട്രാക്ക് റെക്കോർഡിന് ഉടമയാണ്. പാനൂരിലെ പ്രമാദമായ കൊലക്കേസുൾപ്പെടെ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയതിന്റെ ക്രെഡിറ്റും എം പി ആസാദിനുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293233/mp-aasad-as-peravoor-dysp)