---
title: "കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ടു സമര്‍പ്പിക്കുവാൻ ഒന്നാം കര്‍ഷക കമ്മീഷന്‍ സിറ്റിംഗ് നടത്തി"
english_title: "Farmers Commission sitting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29324/Farmers-Commission-sitting"
published_at: "2022-03-02T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f2110c017b_Picsart_22-03-02_13-16-55-061.jpg"
keywords: []
---

# കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ടു സമര്‍പ്പിക്കുവാൻ ഒന്നാം കര്‍ഷക കമ്മീഷന്‍ സിറ്റിംഗ് നടത്തി

> **Lead Summary:** കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനും കര്‍ഷകരില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനുമായി ഒന്നാം കര്‍ഷക കമ്മീഷന്‍ സിറ്റിംഗ് നടത്തി.ചെറുപുഴ ഉള്‍പ്പെടുന്ന മലയോര പഞ്ചായത്തിലെ കര്‍ഷകരെ നേരില്‍ കണ്ട് പരാതികള്‍ സ്വീകരിക്കുന്നതിന് പാടിയോട്ടുചാലിലാണ് സിറ്റിംഗ് സംഘടിപ്പിച്ചത്.

## Article Content

കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനും കര്‍ഷകരില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനുമായി ഒന്നാം കര്‍ഷക കമ്മീഷന്‍ സിറ്റിംഗ് നടത്തി.ചെറുപുഴ ഉള്‍പ്പെടുന്ന മലയോര പഞ്ചായത്തിലെ കര്‍ഷകരെ നേരില്‍ കണ്ട് പരാതികള്‍ സ്വീകരിക്കുന്നതിന് പാടിയോട്ടുചാലിലാണ് സിറ്റിംഗ് സംഘടിപ്പിച്ചത്.

രാഷ്ട്രീയ കിസാന്‍ മഹാ സംഘിന്റെ നേതൃത്വത്തില്‍ മറ്റു കര്‍ഷക സംഘടനകളുമായി ചേര്‍ന്നു സംഘടിപ്പിച്ച പരിപാടി നാഷണലിസ്റ്റ് കിസാന്‍ സഭ ദേശീയ സെക്രട്ടറി എം.ജെ. ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.

ഫാ. അബ്രഹാം വടക്കേമുറി അധ്യക്ഷനായി. വിവിധ കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേല്‍, സുരേഷ്‌കുമാര്‍ ഓടപ്പന്തിയില്‍, സണ്ണി തുണ്ടത്തില്‍, ബേബി തോട്ടത്തില്‍, അഗസ്റ്റിന്‍ വെള്ളാരംകുന്നേല്‍, സജി തോപ്പില്‍, ജേക്കബ് മേലേടത്ത്, സതീശന്‍ കാഞ്ഞിരിക്കല്‍ എന്നിവര്‍ സംസാരിച്ചു.

കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ്, കമ്മീഷന്‍ അംഗം സുമിന്‍ എസ്. നെടുങ്ങോടന്‍ എന്നിവര്‍ കര്‍ഷകരില്‍ നിന്നും പരാതികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29324/Farmers-Commission-sitting)