കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ 25-ാം വാർഷിക സമ്മേളനം താവക്കര ക്യാംപസിൽ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. പഠനത്തിനും ജോലിക്കും കേരളത്തെ തിരഞ്ഞെടുക്കാൻ യുവതലമുറ ധൈര്യം കാണിക്കാത്ത തരത്തിൽ സംസ്ഥാനത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖല തകർന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് മാറ്റമുണ്ടാവുന്നതിന് യുഡി എഫ് സർക്കാർ തിരികെ വരണമെന്നും അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.
സംഘടന പ്രസിഡണ്ട് . ഹരിദാസൻ ഇ.കെ. അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിറാജ്.കെ.എം., ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയിസ് ഓർഗനൈസേഷസ് ജനറൽ സെക്രട്ടറി . ജയൻ ചാലിൽ, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്. പി. മുഹമ്മദ് ഷമ്മാസ്, പെൻഷനേഴ്സ് സംഘടന നേതാവ് . ബാബു ചാത്തോത്ത്, സ്റ്റാഫ് ഓർഗനൈസേഷൻ ട്രഷറർ . അശ്വതി ടി.പി, ജസ്റ്റസ് വിനോദ് എന്നിവർ പ്രസംഗിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും സൈനിക നടപടിക്കിടെ വീരചരമം പ്രാപിച്ചവർക്കും ആദരാഞ്ജലി അർപ്പിച്ച് തുടങ്ങിയ സമേളത്തിന് മുന്നോടിയായി പതാക ഉയർത്തൽ, പ്രകടനം എന്നിവയും നടന്നു.
ഉച്ചയ്ക്ക് ശേഷം പ്രതിനിധി - യാത്രയപ്പ് സമ്മേളനം അഡ്വ. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു . സംഘടന വൈസ് പ്രസിഡണ്ട് ശ്രീമതി. പ്രിയ വി.ഒ. അധ്യക്ഷയായിരുന്നു. സർവ്വകലാശാല സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീ. ഹരിദാസൻ ഇ.കെ. -ക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സുരേഷ് ബാബു എളയാവൂർ, കെ.എൽ.ജി.എസ്.എ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി . പി. കൃഷ്ണൻ, കെ.പി.സി.ടി.എ. കണ്ണൂർ മേഖല പ്രതിനിധി . ബിജുമോൻ, ഗവ. കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. രാജീവൻ പി., എൻ.ജി.ഒ. അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് മഹേഷ് കെ.വി., കണ്ണൂർ യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് . ബാലകൃഷ്ണൻ ടി., സ്റ്റാഫ് ഓർഗനൈസേഷൻ പ്രസിഡന്റ് . ഹരിദാസൻ ഇ.കെ., വൈസ് പ്രസിഡന്റ് . നിഭ പി.വി., ജോയിന്റ് സെക്രട്ടറി ഗോകുൽ ജി.ആർ. എന്നിവർ പ്രസംഗിച്ചു. തുടർന്ന് വാർഷിക റിപ്പോർട്ടിൻമേലുള്ള ചർച്ച, കണക്ക് അവതരണം, തിരഞ്ഞെടുപ്പ് എന്നിവയും നടന്നു.
പൊതു സർവ്വകലാശാലകളെ തകർക്കുന്ന തരത്തിൽ സ്വകാര്യ സർവ്വകലാശാലകളെ പ്രോൽസാഹിപ്പിക്കാതിരിക്കുക, സർവ്വകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറുക, സ്ഥിരം വൈസ് ചാൻസിലറെ നിയമിക്കുക, സർവ്വകലാശാലകൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുക, വിദ്യാർഥികളുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടുന്ന ഡേറ്റ സ്വകാര്യ കമ്പനികൾക്ക് കൈമാറുന്ന നയം തിരുത്തുക, സർവ്വകലാശാലയുടെ അക്കാദമിക് സ്വയംഭരണം ഇല്ലാതാക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറുക, എൻ.പി.എസ് പിൻവലിക്കുക, ജീവനക്കാർക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
Kannur