കനത്ത മഴ തുടരുന്നു: സ്കൂൾ തുറക്കുന്നത് നീട്ടി വെക്കണം; സർക്കാരിനോട് ആവശ്യവുമായി അസോസിയേഷൻ

കനത്ത മഴ തുടരുന്നു: സ്കൂൾ തുറക്കുന്നത് നീട്ടി വെക്കണം; സർക്കാരിനോട് ആവശ്യവുമായി അസോസിയേഷൻ
May 31, 2025 10:11 AM | By sukanya

കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്നത് ഒരാഴ്ചകൂടി നീട്ടണമെന്ന് കേരള പ്രൈവറ്റ് അൺ എയ്ഡഡ് സ്കൂൾസ് മാനേജ്‍മെന്റ് അസോസിയേഷൻ. സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. കുളങ്ങളും നീരുറവകളും നിറഞ്ഞത് കാരണം അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള അറ്റകുറ്റപണികളും മറ്റു പ്രവർത്തികളും മഴ കാരണം ഒരാഴ്ചയായി മുടങ്ങി കിടക്കുകയാണ്. ഈ സാഹചര്യം വിദ്യാഭ്യാസ വകുപ്പ് മുഖവിലക്ക് എടുക്കണമെന്നും സ്കൂൾ തുറക്കുന്നത് നീട്ടിവെക്കണമെന്നും അസോസിയേഷൻ സെക്രട്ടറിയും പ്രസിഡൻ്റും ആവശ്യപ്പെട്ടു.

സർക്കാരിന്റെ അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ച നൂറുകണക്കിന് വിദ്യാലയങ്ങൾ കേരളത്തിലുണ്ട്. ‘സർക്കാർ പോളിസി’ എന്ന പേരുപറഞ്ഞു ഇത്തരം സ്ഥാപങ്ങൾക്ക് അംഗീകാരം നൽകാതെ വിദ്യാഭ്യാസ വകുപ്പ് ഉരുണ്ട് കളിക്കുകയാണ്. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും ഫീസും സിലബസുമെല്ലാം നിശ്ചയിക്കുന്നത് സ്കൂളുകളാണെന്ന മന്ത്രിയുടെ കണ്ടെത്തൽ വസ്തുതാപരമല്ല. ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പ്രവർത്തിപ്പിക്കാൻ അനുവദിക്കണം. സർക്കാർ തീരുമാനത്തിനെതിരെ യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.



Kozhikod

Next TV

Related Stories
സ്കൂൾ പ്രവേശനോത്സവം നാളെ : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Jun 1, 2025 07:47 PM

സ്കൂൾ പ്രവേശനോത്സവം നാളെ : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്കൂൾ പ്രവേശനോത്സവം നാളെ : മുഖ്യമന്ത്രി ഉദ്ഘാടനം...

Read More >>
പായം -ആറളം റോഡ് തകർന്നു: റോഡിൽ വാഴ നട്ട് ബിജെപി പ്രതിഷേധിച്ചു

Jun 1, 2025 06:12 PM

പായം -ആറളം റോഡ് തകർന്നു: റോഡിൽ വാഴ നട്ട് ബിജെപി പ്രതിഷേധിച്ചു

പായം -ആറളം റോഡ് തകർന്നു: റോഡിൽ വാഴ നട്ട് ബിജെപി...

Read More >>
കീഴ്പ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു

Jun 1, 2025 05:59 PM

കീഴ്പ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു

കീഴ്പ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റ്...

Read More >>
പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ ദുരിതത്തിൽ

Jun 1, 2025 05:10 PM

പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ ദുരിതത്തിൽ

പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ...

Read More >>
തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ് എംഎല്‍എ

Jun 1, 2025 04:49 PM

തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ് എംഎല്‍എ

തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ്...

Read More >>
കേരളത്തിൽ വീണ്ടും കൊവിഡ് മരണം!  24 വയസുള്ള യുവതി മരിച്ചു, 1400 ആക്ടീവ് കേസുകൾ

Jun 1, 2025 04:15 PM

കേരളത്തിൽ വീണ്ടും കൊവിഡ് മരണം! 24 വയസുള്ള യുവതി മരിച്ചു, 1400 ആക്ടീവ് കേസുകൾ

കേരളത്തിൽ വീണ്ടും കൊവിഡ് മരണം! 24 വയസുള്ള യുവതി മരിച്ചു, 1400 ആക്ടീവ്...

Read More >>
Top Stories










News Roundup