---
title: "മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഇറക്കിയ ജൈവ പച്ചക്കറി വിളവെടുത്തു"
english_title: "Organic vegetables are harvested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29334/Organic-vegetables-are-harvested"
published_at: "2022-03-02T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f26772baf6_Picsart_22-03-02_13-39-54-558.jpg"
keywords: []
---

# മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഇറക്കിയ ജൈവ പച്ചക്കറി വിളവെടുത്തു

> **Lead Summary:** മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഇറക്കിയ ജൈവ പച്ചക്കറിയുടെ വിളവെടുത്തു. കൃഷി ഓഫീസർ സുനിൽ കുമാർ കൊയിലി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഇറക്കിയ ജൈവ പച്ചക്കറിയുടെ വിളവെടുത്തു. കൃഷി ഓഫീസർ സുനിൽ കുമാർ കൊയിലി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

മൊകേരി കൃഷിഭവൻ്റെ സഹകരണത്തോടെയാണ് രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്ക്കൂളിൽ ജൈവ പച്ചക്കറി കൃഷി ഇറക്കിയത്. സ്ക്കൂൾ പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിലായിരുന്നു ശൈത്യകാല പച്ചക്കറി കൃഷി.

വെണ്ട, തക്കാളി,വഴുതിന, പയർ,പച്ചമുളക്, എന്നിവ ഉൾപ്പെടെയാണ് കൃഷി ഇറക്കിയിരുന്നത്. മൊകേരി കൃഷി ഓഫീസർ സുനിൽ കുമാർ കൊയിലി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പൽ എ.കെ.പ്രേമദാസൻ അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപകൻ സി പി സുധീന്ദ്രൻ, ഡപ്യൂട്ടി എച്ച് എം ടി കെ ഷാജിൽ, പരിസ്ഥിതി ക്ലബ് കൺവീനർ കെ എം ഉണ്ണി, വി.വി.അജേഷ്, സജീവ് ഒതയോത്ത്, ഓ പി അനന്തൻ തുടങിയവർ സംസാരിച്ചു.

മുൻ വർഷങ്ങളിലും രാജീവ്ഗാന്ധി ഹയർ സെക്കൻ്ററി സ്ക്കൂളിൽ ജൈവ പച്ചക്കറി കൃഷി ഇറക്കിയിരുന്നു. വിളവെടുത്ത പച്ചക്കറികൾ സ്ക്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29334/Organic-vegetables-are-harvested)