ലഹരിക്കെതിരെ ഗാനാലാപനം നടത്തി നാരായണൻ കുഞ്ഞിക്കണ്ണോത്ത് സർക്കാർ സർവ്വീസിൽ നിന്ന് പടിയിറങ്ങി

ലഹരിക്കെതിരെ ഗാനാലാപനം നടത്തി നാരായണൻ കുഞ്ഞിക്കണ്ണോത്ത് സർക്കാർ സർവ്വീസിൽ നിന്ന് പടിയിറങ്ങി
May 31, 2025 02:16 PM | By sukanya

ഇരിട്ടി: പടിയൂർ ഗവ: ഐ ടി ഐ പ്രിൻസിപ്പാളും പൊതുപ്രവർത്തകനുമായ നാരായണൻ കുഞ്ഞിക്കണ്ണോത്ത് 29 വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം സർക്കാർ സർവ്വീസിൽന്നും പടിയിറങ്ങി.  വിരമിക്കുന്നതിനോടനുബന്ധിച്ച് സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഗാനാലാപനം എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. യാത്രയയപ്പ് യോഗം പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. സർക്കാർ സർവ്വീസിലെ പത്തോളം ഗായകർ സംഗീതാർച്ചനയിൽ പങ്കെടുത്തു.

വർക്കേഴ്സ് കോ ഓർഡിനേഷൻ കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി, ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച നാരായണൻ കുഞ്ഞിക്കണ്ണോത്ത് സാമൂഹിക സാംസ്കാരിക രംഗത്തും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. സംസ്ഥാനത്തെ മികച്ച അദ്ധ്യാപകനുള്ള ബെസ്റ്റ് ഇൻസ്ട്രക്ടർ അവാർഡ് ജേതാവ് കൂടിയാണ് ഇദ്ദേഹം.

ഐ ടി ഐ കളെ സാധാരണക്കാരിലെത്തിക്കുന്നതിന്റെ ഭാഗമായി നാരായണൻ നടത്തിയ പ്രവർത്തനങ്ങളിൽ കോഴിക്കോട്, കണ്ണൂർ, മലമ്പുഴ ഐ റ്റി ഐ കളിൽ ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾ, ക്യാംപസ് ഹരിതാഭമാക്കാൻ ഓർമ്മയ്ക്കായി ഒരു മരം , സംസ്ഥാനത്താകെ പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്തുകൾ വ്യാപിപ്പിക്കുന്നതിനായി ശുചിത്വമിഷനുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ, 2018, 2019 പ്രളയ ബാധിത പ്രദേശങ്ങളിൽ നടത്തിയ നൈപുണ്യകർമ്മ സേനാവളണ്ടിയർ പ്രവർത്തനങ്ങൾ, കുറുമാത്തൂർ ഐ റ്റി ഐ യിൽ നടത്തിയ വ്യത്യസ്തങ്ങളായ കൃഷികൾ, പേരാവൂർ ഐ റ്റി ഐ യിലെ ശലഭോദ്യാനവും ഫ്രൂട്ട് ഫോറസ്റ്റും , ബർത്ത് ഡേയ്ക്കായി ഓർമ്മിക്കാൻ ചെടിയും ചെടിച്ചട്ടിയും, സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ഐറ്റി ഐ പരിശീലനം തുടങ്ങിയവ ശ്രദ്ധേയമായിരുന്നു. കേരള ബാങ്ക് ജീവനക്കാരി ദിവ്യമാധവനാണ് ഭാര്യ.വിദ്യാർത്ഥികളായ നന്ദന നാരായൺ, ദേവ് നാരായൺ എന്നിവർ മക്കളാണ്.

Nayaranan Kunhikkannoth stepped down from the government service.

Next TV

Related Stories
മടപ്പുരച്ചാൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തണയിലെ മുതിർന്ന പ്രവർത്തകരെ ആദരിച്ചു

Jun 1, 2025 09:50 PM

മടപ്പുരച്ചാൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തണയിലെ മുതിർന്ന പ്രവർത്തകരെ ആദരിച്ചു

മടപ്പുരച്ചാൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തണയിലെ മുതിർന്ന പ്രവർത്തകരെ...

Read More >>
സ്കൂൾ പ്രവേശനോത്സവം നാളെ : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Jun 1, 2025 07:47 PM

സ്കൂൾ പ്രവേശനോത്സവം നാളെ : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്കൂൾ പ്രവേശനോത്സവം നാളെ : മുഖ്യമന്ത്രി ഉദ്ഘാടനം...

Read More >>
പായം -ആറളം റോഡ് തകർന്നു: റോഡിൽ വാഴ നട്ട് ബിജെപി പ്രതിഷേധിച്ചു

Jun 1, 2025 06:12 PM

പായം -ആറളം റോഡ് തകർന്നു: റോഡിൽ വാഴ നട്ട് ബിജെപി പ്രതിഷേധിച്ചു

പായം -ആറളം റോഡ് തകർന്നു: റോഡിൽ വാഴ നട്ട് ബിജെപി...

Read More >>
കീഴ്പ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു

Jun 1, 2025 05:59 PM

കീഴ്പ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു

കീഴ്പ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റ്...

Read More >>
പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ ദുരിതത്തിൽ

Jun 1, 2025 05:10 PM

പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ ദുരിതത്തിൽ

പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ...

Read More >>
തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ് എംഎല്‍എ

Jun 1, 2025 04:49 PM

തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ് എംഎല്‍എ

തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ്...

Read More >>
Top Stories










News Roundup