---
title: "ഫാം 2 മലബാർ 500 പദ്ധതിയുടെ രണ്ടാം ഫാം ട്രിപ്പ് കണ്ണൂരിൽനിന്ന് ആരംഭിച്ചു"
english_title: "The farm trip started from Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29341/The-farm-trip-started-from-Kannur"
published_at: "2022-03-02T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f3837506e9_IMG-20220302-WA0119.jpg"
keywords: []
---

# ഫാം 2 മലബാർ 500 പദ്ധതിയുടെ രണ്ടാം ഫാം ട്രിപ്പ് കണ്ണൂരിൽനിന്ന് ആരംഭിച്ചു

> **Lead Summary:** മലബാറിന്റെ അനന്തമായ ടൂറിസം സാദ്ധ്യതകൾ ലോകമെമ്പാടും എത്തിയ്ക്കാൻ സംസ്ഥാന ടൂറിസം വകുപ്പ് വിവിധ ഏജൻസികളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഫാം 2 മലബാർ 500 പദ്ധതിയുടെ രണ്ടാം ഫാം ട്രിപ്പ് 2022 ഫെബ്രുവരി 28 ന് കണ്ണൂർ നിന്ന് ആരംഭിച്ചു.

## Article Content

മലബാറിന്റെ അനന്തമായ ടൂറിസം സാദ്ധ്യതകൾ ലോകമെമ്പാടും എത്തിയ്ക്കാൻ സംസ്ഥാന ടൂറിസം വകുപ്പ് വിവിധ ഏജൻസികളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഫാം 2 മലബാർ 500 പദ്ധതിയുടെ രണ്ടാം ഫാം ട്രിപ്പ് 2022 ഫെബ്രുവരി 28 ന് കണ്ണൂർ നിന്ന് ആരംഭിച്ചു.

വയനാട് ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ചാണ് പ്രസ്തുത ഫാം ടൂർ സംഘടിപ്പിക്കുന്നത്. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ടൂറിസം ഡസ്റ്റിനേഷനുകൾ സന്ദർശിക്കുന്നതിനൊപ്പം മലബാറിലെ വ്യത്യസ്തങ്ങളായ അനുഭവങ്ങളും ടൂർ ഓപറേറ്റർമാർക്ക് ആസ്വദിക്കാനാകും.

രാവിലെ കണിച്ചാറിൽ എത്തിയ സംഘം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യനുമായ് കൂടിക്കാഴ്ച നടത്തി. ഏലപീടിക ടൂറിസത്തിന്റെ സാധ്യതകളെ പറ്റി സംസാരിച്ചു.

ഫാം ടൂർ എന്നറിയപ്പെടുന്ന ഇത്തരം ഫെമിലിയറൈസേഷൻ ടൂറുകളിലൂടെയാണ് ഒരു ഡസ്റ്റിനേഷനെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ ടൂർ ഓപ്പറേറ്റർമാർക്ക് ലഭിയ്ക്കുന്നതും അവർ തങ്ങളുടെ ടൂർ പാക്കേജുകളിൽ ഈ ഡസ്റ്റിനേഷനുകളും അവിടുത്തെ അനുഭവങ്ങളും ഉൾപ്പെടുത്തുന്നതും.

കണ്ണൂർ കുഞ്ഞിമംഗലത്തെ വെങ്കല ഗ്രാമവും, കവ്വായിക്കായലിൽ കയാക്കിംഗ് ഉൾപ്പെടെയുള്ള അനുഭവങ്ങളും വയനാട് ഊരുകളിലെ ഭക്ഷണ വൈവിധ്യവും ഒക്കെ ഓപ്പറേറ്റർമാർക്ക് അനുഭവവേദ്യമാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29341/The-farm-trip-started-from-Kannur)