---
title: "കണിച്ചാർ പഞ്ചായത്ത് കോൺഗ്രസ് പ്രതിഷേധ സമരം ഏഴാം ദിവസത്തിലേക്ക്"
english_title: "Congress protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29343/Congress-protest"
published_at: "2022-03-02T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f301e1e683_Picsart_22-03-02_14-21-03-529.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്ത് കോൺഗ്രസ് പ്രതിഷേധ സമരം ഏഴാം ദിവസത്തിലേക്ക്

> **Lead Summary:**  കണിച്ചാർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടക്കുന്ന പ്രതിഷേധ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. ഡി.സി.സി സെക്രട്ടറി ലിസി ജോസഫ് ഉദ്ഘാനം ചെയ്തു.

## Article Content

 കണിച്ചാർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടക്കുന്ന പ്രതിഷേധ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. ഡി.സി.സി സെക്രട്ടറി ലിസി ജോസഫ് ഉദ്ഘാനം ചെയ്തു.

മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ സി.എം മാണി, മൈക്കിൾ ടി മാലത്ത്, ചാക്കോ തൈക്കുന്നേൽ, സന്തോഷ് മണ്ണാർകുളം, തിട്ടയിൽ ദാമോദരൻ, വിജയൻ മനങ്ങാടൻ, ഈശ്വര പ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ ജോജൻ എടത്താഴെ, ലിസമ്മ മംഗലത്തിൽ, സുരേഖ സജി, സുനി ജസ്റ്റിൻ, ജിഷ സജി തുടങ്ങിയവർ പങ്കെടുത്തു.

തുടർന്നുള്ള ദിവസങ്ങളിൽ സമരം തീരുമാനമാവുന്നില്ലെങ്കിൽ, രീതി മാറ്റിക്കൊണ്ട് ശക്തമായ രീതിയിലുള്ള സമരം മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29343/Congress-protest)