---
title: "രാജീവ് ഫൗണ്ടേഷൻ മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് കേളകം കോൺഗ്രസ് ഭവനിൽ നടന്നു"
english_title: "The Rajiv Foundation Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293447/the-rajiv-foundation-kelakam"
published_at: "2025-05-31T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b2645b077a_A_News_photo_123.jpg"
keywords: []
---

# രാജീവ് ഫൗണ്ടേഷൻ മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് കേളകം കോൺഗ്രസ് ഭവനിൽ നടന്നു

> **Lead Summary:** കേളകം: രാജീവ് ഫൗണ്ടേഷൻ മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് കേളകം കോൺഗ്രസ് ഭവനിൽ നടന്നു. സ്ഥാനാരോഹണച്ചടങ്ങും ബ്ലീഡ് ഫോര്‍ ദി നേഷൻ രക്തദാന സന്നദ്ധ സേനാ രൂപീകരണവും കെ പി സിസി സി അംഗം ലിസ്സി ജോസഫ് നിർവഹിച്ചു. സാമൂഹിക ക്ഷേമ പ്രവർത്തനത്തിൽ ഊന്നിയ പുത്തൻ രാഷ്ട്രീയ പ്രവർത്തനത്തിന് മാതൃകയാണ് രാജീവ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെന്ന് ലിസ്സി ജോസഫ് പറഞ്ഞു.

## Article Content

കേളകം: രാജീവ് ഫൗണ്ടേഷൻ മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് കേളകം കോൺഗ്രസ് ഭവനിൽ നടന്നു. സ്ഥാനാരോഹണച്ചടങ്ങും ബ്ലീഡ് ഫോര്‍ ദി നേഷൻ രക്തദാന സന്നദ്ധ സേനാ രൂപീകരണവും കെ പി സിസി സി അംഗം ലിസ്സി ജോസഫ് നിർവഹിച്ചു. സാമൂഹിക ക്ഷേമ പ്രവർത്തനത്തിൽ ഊന്നിയ പുത്തൻ രാഷ്ട്രീയ പ്രവർത്തനത്തിന് മാതൃകയാണ് രാജീവ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെന്ന് ലിസ്സി ജോസഫ് പറഞ്ഞു.

ഫൗണ്ടേഷൻ മണ്ഡലം ചെയർമാൻ പി എ സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ജില്ലാ കോർഡിനേറ്റർ സിജെ മാത്യു ദിശ 2025-26 കർമ്മ പദ്ധതി വിശദീകരണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സന്തോഷ് ജോസഫ് മണ്ണാർകുളം, ഫൗണ്ടേഷൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അംബുജാക്ഷൻ കെ കെ, വർഗീസ് ജോസഫ് നടപ്പുറം, അലക്സാണ്ടർ കുഴിമണ്ണിൽ, ജീമോൾ വെട്ടുവേലിൽ, വർഗീസ് കൂമ്പുക്കൽ, ജോർജ് ജോസഫ് കാക്കനാട്ട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293447/the-rajiv-foundation-kelakam)