---
title: "സീനിയർ ചേമ്പർ ഇൻറർനാഷണൽ മുരിങ്ങോടി സെൻട്രൽ ലിജിയൻ രണ്ടാമത് ഇൻസ്റ്റാളേഷൻ സംഘടിപ്പിച്ചു"
english_title: "Senior Chamber International Murungodi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293474/senior-chamber-international-murungodi"
published_at: "2025-05-31T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b3fa14b75f_WhatsApp_Image_2025-05-31_at_22.51.31.jpeg"
keywords: []
---

# സീനിയർ ചേമ്പർ ഇൻറർനാഷണൽ മുരിങ്ങോടി സെൻട്രൽ ലിജിയൻ രണ്ടാമത് ഇൻസ്റ്റാളേഷൻ സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂർ: സീനിയർ ചേമ്പർ ഇൻറർനാഷണൽ മുരിങ്ങോടി സെൻട്രൽ ലിജിയൻ രണ്ടാമത് ഇൻസ്റ്റാളേഷൻ പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടന്നു. പുതിയ പ്രസിഡണ്ടായി സീനിയർ പിപിഎഫ് സുഭാഷ് ബാബുവും, സെക്രട്ടറിയായി മോഹൻദാസും, ട്രഷററായി കെ ജെ വർക്കിയും ചുമതലയേറ്റു. മുൻ സീനിയർ ചേമ്പർ ഇൻറർനാഷണൽ പ്രസിഡണ്ട് സി എസ് എൽ പ്രൊഫസർ വർഗീസ് വൈദ്യർ ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ: സീനിയർ ചേമ്പർ ഇൻറർനാഷണൽ മുരിങ്ങോടി സെൻട്രൽ ലിജിയൻ രണ്ടാമത് ഇൻസ്റ്റാളേഷൻ പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടന്നു. പുതിയ പ്രസിഡണ്ടായി സീനിയർ പിപിഎഫ് സുഭാഷ് ബാബുവും, സെക്രട്ടറിയായി മോഹൻദാസും, ട്രഷററായി കെ ജെ വർക്കിയും ചുമതലയേറ്റു. മുൻ സീനിയർ ചേമ്പർ ഇൻറർനാഷണൽ പ്രസിഡണ്ട് സി എസ് എൽ പ്രൊഫസർ വർഗീസ് വൈദ്യർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സീനിയർ ചേമ്പർ ഇൻറർനാഷണൽ സെക്രട്ടറി ജനറൽ സീനിയർ എം വാസുദേവൻ, ട്രഷറർ സീനിയർ പിപിഎഫ് സമ്പത്ത് കുമാർ, നാഷണൽ ഡയറക്ടർ സീനിയർ പി പി എഫ് പ്രദീപ് പ്രദിബ, സീനിയർ ഇൻറർനാഷണൽ വൈസ് പ്രസിഡണ്ട് പിപിഎഫ് ബെന്നി എം ജെ, നാഷണൽ കോ ഓർഡിനേറ്റർ മനോജ് താഴെപ്പുര എന്നിവർ സംസാരിച്ചു. നിർധനരായ കുട്ടികൾക്ക് പാഠപുസ്തക വിതരണവും, ഉന്നത വിജയം നേടിയ ലീജിയൻ മെമ്പർമാരുടെ മക്കളെ ആദരിക്കൽ ചടങ്ങും നടന്നു. തുടർന്ന് മെമ്പർമാരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293474/senior-chamber-international-murungodi)