---
title: "സൈക്കോളജിസ്റ്റ് പാനൽ അപേക്ഷ ക്ഷണിച്ചു "
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293502/applynow"
published_at: "2025-06-01T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683bd14368d8d_images.png"
keywords: []
---

# സൈക്കോളജിസ്റ്റ് പാനൽ അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** കണ്ണൂർ :വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തലശ്ശേരി എരഞ്ഞോളിപ്പാലത്ത് പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് പാനൽ തയാറാക്കുന്നതിന് സൈക്കോളജിയിൽ പി.ജി ഉള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. തലശ്ശേരി നഗരസഭ പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.

## Article Content

കണ്ണൂർ :വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തലശ്ശേരി എരഞ്ഞോളിപ്പാലത്ത് പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് പാനൽ തയാറാക്കുന്നതിന് സൈക്കോളജിയിൽ പി.ജി ഉള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. തലശ്ശേരി നഗരസഭ പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.

താൽപ്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ അഞ്ചിന് വൈകുന്നേരം അഞ്ചിനകം സൂപ്രണ്ട്, ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ്, നേതാജി റോഡ്, എരഞ്ഞോളി പാലം, ചിറക്കര പി ഒ, തലശ്ശേരി- 670104 എന്ന വിലാസത്തിലോ നേരിട്ടോ തപാൽ മുഖേനെയോ അപേക്ഷിക്കാം. ഫോൺ: 0490-2321605.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293502/applynow)